Sunday, January 6, 2013

പര്‍ദ്ദയണിഞ്ഞ പെണ്ണ്

വഴിയിൽ നിന്നവളെ
അവന്‍ തുറിച്ചു നോക്കി
കൊള്ളാം, അവൻ
നാവ് നൊട്ടി നുണഞ്ഞു
പര്‍ദ്ദയണിഞ്ഞ പെണ്ണ്

 രക്ഷയില്ല,
അവളതഴിച്ചു ദൂരെ
കളഞ്ഞു ,
രൂപം മാറി, ഉള്ളിലെ
ജീൻസിലേക്കും
റ്റീഷർട്ടിലേക്കും

അവന്‍ നിരാശനായി മടങ്ങി
മാറിനും കരുതിയ മുഴുപ്പില്ല

അവൾ രക്ഷപ്പെട്ടു,
രണ്ടു കണ്ണിൽ നിന്നും

18 comments :

  1. വെള്ളം കുടിച്ചു വായിലെ വെള്ളം വറ്റിയവന്‍ !

    ReplyDelete
  2. കൊള്ളാം ആരിഫ്‌ജീ

    ReplyDelete
  3. നല്ല തടിപ്പും തുടിപ്പും കൊള്ളാം.....!!!!

    ReplyDelete
  4. അവൾ രക്ഷപ്പെട്ടാലും പിടിക്കപ്പെടും

    ReplyDelete
    Replies
    1. അപ്പോൾ വസ്ത്രത്തിലല്ല കാര്യം..

      Delete
  5. അവന്‍ നെവിന്‍ പോളി ആയിരുന്നോ????

    ReplyDelete
    Replies
    1. അല്ല അവൻ വെറും “പൊളി” ആയിരുന്നു...

      Delete
  6. ആവരണങ്ങള്‍ ... അതാണ്‌ ഇന്നത്തെ പ്രശ്നം എന്ന് തോന്നുന്നു

    ReplyDelete
    Replies
    1. ആവരണങ്ങളിലേക്കു മാത്രം പ്രശ്നങ്ങൾ ഒതുക്കുന്നു, അതാണു പ്രശ്നം..

      Delete
  7. ആവരണവും അനാവരണവും പ്രശ്നം
    മനഃസ്ഥിതി അതെക്കാളേറെ പ്രശ്നം
    അന്തരംഗം തെളിവുള്ളതെങ്കില്‍ കുറ്റകൃത്യങ്ങള്‍ തുലോം കുറയും

    ReplyDelete
    Replies
    1. അന്തരംഗം തെളിയാൻ പ്രാര്‍ഥിക്കാം

      Delete
  8. രണ്ടു വയസ്സുകാരിയും നാലാം ക്ലാസ്സുകാരിയുമൊക്കെ എന്തഴിച്ചിട്ട് രക്ഷപ്പെടുമെന്റെ പടച്ചോനേ....

    ReplyDelete
  9. പെണ്ണിന്റെ കോലമാണെങ്കിൽ എന്തിന്റെ ഉള്ളിൽ ഒളിച്ചാലും കഴുകക്കണുകൾ വിടില്ല തന്നെ..!

    ReplyDelete
  10. മറുപടിയില്ല ആ ഡാഷ് മോനോട്...........
    ആശംസകള്‍..........


    സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗിലേയ്ക്ക്‌ ഒന്നെത്തി നോക്കി അഭിപ്രായം പറഞ്ഞിട്ട് പോകണേ............

    ReplyDelete
  11. പര്‍ദ അണിഞ്ഞാല്‍ ആരും നോക്കൂല എന്ന് പറയുന്നവര്‍ക്കുള്ള നല്ല ഉത്തരം...

    ReplyDelete
  12. ശക്തം എന്നു പറയുന്നു ബായി. (അഞ്ചും പിഞ്ചും, തൈക്കിഴവിയും എന്ത് ചെയ്വൂ എന്ന് ചോദ്യം )

    ReplyDelete