Sunday, December 30, 2012

കണ്ണേ, മടങ്ങുക


പാലൂട്ടാൻ കൊതിച്ച
മാറിന്റെ വിങ്ങൽ 
തഴമ്പിച്ച കൈകളാല്‍
മരവിച്ചിരുന്നു;
എങ്കിലും അവളും 
ഒരമ്മയായിരുന്നു.
വര്‍ണ്ണമില്ലെങ്കിലും  
അവളുടെ സ്വപ്നങ്ങള്‍ക്കും
ചിറകുണ്ടായിരുന്നു,


പക്ഷേ
പിച്ച വെച്ച കാലുകള്‍ക്ക് 
വേഗം കൂടി,
കൊലുസിന്റെ കിലുക്കം,
സീമ കടന്നു,

മറക്കു പിന്നില്‍ 
 പുതിയ കാഴ്ചക്കാര്‍,
രക്ത ബന്ധം 
 ചിരിയണിഞ്ഞു
വിരുന്നെത്തുന്നു,
നരച്ച ഞരമ്പുകളും ത്രസിക്കുന്നു?

ഇനി വയ്യ,
കണ്ണേ, മടങ്ങുക
അവര്‍ തോറ്റിരിക്കുന്നു
ഇര നഷ്ടപ്പെട്ട വേട്ടക്കാരനെ പോലെ 




9 comments :

  1. ഇനി വയ്യ,
    കണ്ണേ, മടങ്ങുക ....

    ഇനി മുതല്‍ കണ്ണടച്ച് ജീവിക്കേണ്ടി വരും എന്നു തോന്നുന്നു , മോശം വാര്‍ത്തകള്‍ മാത്രമേ ഇപ്പോള്‍ മാധ്യമങ്ങളില്‍ പോലും ഉള്ളൂ ,,,

    ആശംസകള്‍

    ReplyDelete
  2. കണ്ണേ മടങ്ങുക ...
    ഒരിറ്റ് കണ്ണീരോടെ ..
    നല്ല വരികള്‍ ആരിഫ്
    ആശംസകളോടെ
    അസ്രുസ്
    for you ...sister !
    http://asrusworld.blogspot.com/2012/12/for-yousister.html

    ReplyDelete
  3. നരച്ച ഞരമ്പുകളും ത്രസിക്കുന്നു?

    അതെ പണ്ട് സ്നേഹ സ്വരൂപമായി കണ്ടിരുന്ന നരച്ച .. ചുളിഞ്ഞ ദേഹങ്ങളെ പോലും ഇന്ന് സംശയത്തോടെ മാത്രം നോക്കേണ്ടി വരുന്ന അവസ്ഥ പരിതാപകരം എന്നല്ലാതെ എന്ത് പറയാന്‍...
    കവിത ചെറുതെങ്കിലും പ്രസക്തം മാഷെ ..അഭിനന്ദനങ്ങള്‍....

    ReplyDelete
  4. കണ്ണേ മടങ്ങുക...

    മനസ്സില്‍ തട്ടും വിധം എഴുതിയിരിക്കുന്നു പ്രിയ ആരിഫ്...

    ReplyDelete
  5. കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
    മണ്ണാകുമീ മലര്‍....!!

    ReplyDelete
  6. നന്ദി., സലീം, അസ്രു, ഷലീർ, പ്രവീൺ, അജിത്തേട്ടാ... , അഭിപ്രായങ്ങൾക്കും പ്രോത്സാഹനത്തിനും,, :)

    ReplyDelete
  7. മികച്ച വരികള്‍ ആരിഫ്‌..

    ReplyDelete
    Replies
    1. നന്ദി നിസാർ ബായ്..

      Delete
  8. വ്യത്യസ്തതയുള്ള വരികള്‍,
    ആശംസകള്‍.

    ReplyDelete