അരെ ബല്ലേ...
ഡ്യൂട്ടി കഴിഞ്ഞു, മെല്ലെ പുറത്തോട്ടിറങ്ങി...
പിന്നെ നേരെ ഹോട്ടലിലേക്ക് വെച്ച് പിടിച്ചു, ചെറിയ കടിയും ഒരു ചായയും, നാസ്ത പിന്നെ കുറച്ചു കഴിഞ്ഞിട്ട് കഴിക്കാം, സമയം വൈകീട്ട് ആറ് കഴിഞ്ഞതേ ഉള്ളൂ,.ഒരു സിഗരറ്റിനു തീ കൊടുത്തു ഗല്ലിയിലൂടെ റൂമിലേക്ക് നടന്നു.
റൂമിലേക്ക് പെട്ടെന്ന് പോയിട്ട് വല്യ കാര്യമൊന്നുമില്ല, എന്നാലും വേഗം നടന്നു, മഴ ചെറുതായിട്ട് ചാറുന്നുണ്ട്, അന്തരീക്ഷം നന്നായി ഇരുണ്ടിരിക്കുന്നു. ഗള്‍ഫില്‍ ഇത് പതിവല്ല, എങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍ ഇങ്ങിനെ ഒരു പ്രതിഭാസം ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തിയത് ഓര്മ വന്നു. സഹാവാസികള്‍ എല്ലാവരും പ്രാര്‍ഥനക്ക് പോയിരുന്നു, രാവിലെ അഞ്ചരക്ക് എഴുന്നേല്ക്കാന് മടി ആയതിനാല്‍ അവര്‍ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നതല്ലാതെ ഞാന്‍ പോയില്ല.
മനസ്സില്‍ മുഴുവന്‍ ഫേസ് ബുക്കില്‍ നിറഞ്ഞു നിന്നിരുന്ന ഫാലസ്തീനെ പറ്റിയായിരുന്നു , അവിടെ മരിച്ചു വീണ പിഞ്ചു കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ഒരു സ്ലൈഡ് ഷോ പോലെ മനസ്സില്‍ തെളിഞ്ഞു വരുന്നു, വളരെ അസ്വസ്ഥത തോന്നി. ഇതെന്താ ഈ ലോകം ഇങ്ങനെയൊക്കെ?
ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ?
അടഞ്ഞു കിടക്കുന്ന ഒരു കടയുടെ കോണിപ്പടിയില്‍ ഇരുന്നു കൊണ്ട് രണ്ടു ബംഗാളികള്‍ വളരെ ഉച്ചത്തില്‍ സംസാരിക്കുന്നു, സ്ഥിരം കാഴ്ചയാണ്, ഇത്ര അടുത്തിരുന്നിട്ടും ഇവരെന്തിനാ ഇത്ര ശബ്ദത്തില്‍ സംസാരിക്കുന്നതെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടിട്ടുണ്ട്. ചിലപ്പോള്‍ ഇവര്‍ രണ്ടു പേരും ഒരേ റൂമില്‍ തന്നെ ആയിരിക്കും താമസിക്കുന്നത്, എന്നാലും ഇത്ര മാത്രം സംസാരിക്കാന്‍ ഇവര്‍ക്കെവിടുന്നാണ് വിഷയം കിട്ടുന്നത്.
വെറുതെ എന്തെങ്കിലും സംസാരിച്ചിരിക്കാതെ ഇവര്‍ക്ക് ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി സംസാരിച്ചൂടെ, ഫലസ്തീന് ജനത, അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ, സിറിയന്‍ ആഭ്യന്തര കലാപം, മറ്റൊരു മുല്ലപൂ വിപ്ലവം മണക്കുന്ന ഹഷിമറ്റ് ജോര്‍ദാന്‍,.. ഇങ്ങിനെ എത്ര എത്ര കാര്യങ്ങള്‍ കിടക്കുന്നു,
ഇതൊന്നും നമ്മെ പോലെ ഇവര്‍ക്ക് വിഷയങ്ങള്‍ അല്ലെ?
അറ്റ്ലീസ്റ്റ് ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളെ ഓര്‍ത്തെങ്കിലും അവര്‍ക്ക് രണ്ടു മിനിട്ട് മൌനം ആചരിച്ചു കൂടെ. പുവര്‍ ഫെല്ലോസ്.
അതിലൊരുത്തന് നീട്ടി തുപ്പിയത് പാന്റ്സില്‍ തെറിച്ചെന്നു തോന്നുന്നു, തിരിഞ്ഞു നിന്ന് ഒരു തെറി പറയാന്‍ തുടങ്ങിയപ്പോള്‍, " സോറി ബയ്യാ, ദേഖാ നഹി, മാഫ് കര്‍ദോ" എന്നും പറഞ്ഞു കയ്യില്‍ ഉണ്ടായിരുന്ന ഒരു മുഷിഞ്ഞ തുണിയെടുത്ത് എന്റെ പാന്റ്സ് തുടച്ചു തന്നു.
ശിവന്റെ കഴുത്തിലെ പാമ്പ് പോലെ, തണുപ്പ് തുടങ്ങുമ്പോഴേക്കും കാണാം ഒരു കശ്മീര്‍ ഷാള്‍ അവരുടെ കഴുത്തില്‍, അത് പിന്നെ ചൂട് തുടങ്ങും വരെ അവിടെ ഉണ്ടാകും. അതൊക്കെ നമ്മള് മലയാളികള്‍, എത്ര വലിയ തണുപ്പാണെങ്കിലും വേണ്ടീല്ല ഹാഫ് സ്ലീവ് ഷര്‍ട്ടും ധരിച്ചു നെഞ്ഞും വിരിച്ചു നടക്കും, പിന്നെ ഒരാഴ്ച ആശുപത്രിയില്‍ കിടന്നാലും വേണ്ടീല്ല .., ഹല്ലാ പിന്നെ.
നടന്നു നടന്നു ഞാന്‍ ഫ്ലാറ്റില്‍ എത്തി, റൂം തുറന്ന് ഡ്രസ്സ് ഒന്നും മാറ്റാതെ തന്നെ ടിവിക്ക് മുന്പിലെ കസേരയിലേക്ക് ചാഞ്ഞു, ടിവി ഓണ്‍ ആക്കിയപ്പോള്‍ വാര്‍ത്ത ചാനലാണ്,
ഗാസയാണ് വിഷയം, കക്ഷി രാഷ്ട്രീയ ഭേദമന്ന്യേ എല്ലാവരും ഇസ്രായേലിന്റെ ക്രൂരതകളെ കുറിച്ച് ചര്‍ച്ച നടത്തുന്നു, ഫ്ലാഷ് ന്യൂസും, സ്ക്രോള്ളിംഗ് ന്യൂസും ... ദൃശ്യങ്ങള്‍ പലതും മാറി മാറി കൊടുക്കുന്നു, പിഞ്ചു കുഞ്ഞുങ്ങളുടെ ശവ ശരീരങ്ങളും, റോക്കറ്റ് വര്‍ഷവും, അമ്മമാരുടെ രോദനങ്ങളും, അറിയാതെ രണ്ടു തുള്ളി കണ്ണുനീര് പൊടിഞ്ഞു ,,
ഒരു നെടുവീര്‍പ്പിട്ടു കണ്ണ് നേരെ ഉടക്കിയത് ക്ലോക്കില്‍, ദൈവമേ സമയം ആറര കഴിഞ്ഞു, വേഗം ചാനല്‍ മാറ്റി, മഴവില്‍ മനോരമയാക്കി,
" അരെ ബല്ലേ,ഏ.. ല്ലെബടാ.., ഓഹോ ഓഹോ.., "
ഹോ!! ഒരു മിനിട്ട് കഴിഞ്ഞിരുന്നെങ്കില്‍ ശബ്നാ കാസിമിന്റെ ഡാന്‍സ് മിസ്സായി പോയേനെ...
(ശുഭം?)
പലരും പലതും ചിന്തിച്ചുകൂട്ടുന്നു..ചുമ്മാ ഒരു പ്രയൊജനവുമില്ലാതെ. സഹജീവികളുടെ ദുര്യോഗമോര്‍ത്ത് സങ്കടപ്പെടുകയെങ്കിലും ചെയ്യുന്നതുതന്നെ വലിയ കാര്യം..
ReplyDeleteഎഴുത്ത് നന്നായിരുന്നു കേട്ടോ..പെട്ടന്ന് പറഞ്ഞുതീര്ത്തതുപോലെ തോന്നിയെങ്കിലും...നാസ്ത എന്നത് രാവിലെ കഴിക്കുന്നതല്ലേ...
ശ്രീയേട്ടാ, താങ്ക്സ് ട്ടോ, നാസ്ത എന്ന് രാത്രിയിലെ ഭക്ഷണത്തിനും പൊതുവേ പറയാറുണ്ട് ... :)
Deleteആശംസകള്‍..
ReplyDeleteതാങ്ക്സ് ട്ടോ.. :)
Deleteഒരു പ്രവാസിയുടെ വൈക്കുന്നേരം ..
ReplyDeleteകൊള്ളാം കേട്ടോ നന്നായി എഴുതി ...
ആശംസകള്‍ ....
ഹഹ ,,,ചാനലുകള്‍ക്ക് ഇതിനൊക്കെ എവിടെ സമയം ,..അതിനെക്കാള്‍ വലിയ പ്രശനം നാട്ടില്‍ നടക്കുന്നു ,എന്തോന്നോ ? കണ്ണീര് സീരിയലിലെ നായിക അവിഹിത ബന്ധത്തില്‍ പിറന്ന മകളെ കാണുമോ ?? വെറുതെ അല്ല ഭാര്യയില്‍ കണവന് തുണി അലക്കാതെ പുരുഷ മാനം കളയുമോ ?? അമ്മായിഅമ്മ മരുമോള് ഷോയില്‍ ക്യാമറക്ക് മുന്നില്‍ തുറന്നു പറഞ്ഞതിന് ഒരു വിവാഹ മോചനം നടക്കുമോ ?? ക്യാമറക്ക് മുന്നില്‍ പ്രസവം കാണിച്ചത് ശേരിയോ ?? അങ്ങിനെ എന്തെല്ലാം നീറുന്ന പപ്രശ്നങ്ങള്‍ ?/ അതിനോകെ മുമ്പില്‍ ഗാസയും ഫലസ്തീനുമൊക്കെ എന്തോന്നെടെ ???????????????????
ReplyDeleteMalayali always rocks...
Deleteജനത്തിന് പ്രിയമായത് കൊടുക്കുക എന്നതാണ് ചാനലുകളുടെ നയം.....
ReplyDeleteബിസിനസ്സല്ലേ?
ബിസിനസ്സേ ഒള്ളൂ
Deleteഅരിവില കൂടുന്നതും ...മറ്റ് നിത്യോപയോഗ സാധങ്ങളുടെ വിലകൂടുന്നതും പാവം പ്രവാസി അറിയുന്നില്ല !! കാരണം അവന്റെ മുന്നില്‍ നൂറുകൂട്ടം പ്രശ്നങ്ങള്‍ വേറെ തന്നെ ഉണ്ട് ! ദിലീപിന്റെ വിനോദയാത്രയെന്ന സിനിമയാണ് പെട്ടെന്ന് ഓര്മ വന്നത് ...
ReplyDeleteഒരു ഒഴുക്കോടെ വായിച്ചു ...കൊള്ളാം കേട്ടോ
ആശംസകള്‍
അസ്രുസ്
എല്ലാ ഒരു ഫേസ്ബുക്ക് സ്റ്റാറ്റസിൽ ഒതുക്കുന്ന ഈ കാലത്ത് എന്ത് സ മരം
ReplyDeletereally correct.. :), thanks for the comments...
Deleteഎല്ലാത്തിനോടും ഉള്ള നമ്മുടെ നിസംഗതയോടെയുള്ള മനോഭാവം ആദ്യം മാറണം .എന്നാല്‍ നമ്മുടെ ഉള്ളില്‍ ഉറങ്ങികിടക്കുന്ന പ്രതികരണം/പ്രതിഷേധം /സമരം ഒക്കെ താനെ ഉണര്‍ന്നു കൊള്ളും ....ആശംസകള്‍
ReplyDeleteഞാന്‍ ഉദ്ദേശിച്ചത് കിട്ടി, നന്ദി ...
Delete'ഡ്യൂട്ടി കഴിഞ്ഞു, മെല്ലെ പുറത്തോട്ടിറങ്ങി...
ReplyDeleteപിന്നെ നേരെ ഹോട്ടലിലേക്ക് വെച്ച് പിടിച്ചു, ചെറിയ കടിയും ഒരു ചായയും.'
ബാക്കിയുള്ള ഭാഗം വായിച്ചവസാനിച്ചപ്പോളാണ് എനിക്കാ സത്യം മനസ്സിലായത് ഡ്യൂട്ടി കഴിഞ്ഞിറങ്ങി ചായയോടൊപ്പം 'കടി'ച്ചത് നല്ല പേ നായയായിരുന്നു എന്ന്. ാത് പോലായിരുന്നു പിന്നീടുള്ള സംഭവങൾ.! എന്തോ കുറേ പറഞ്ഞു.
ന്നാലും കുഴപ്പമില്ല. ആശംസകൾ.
Thank you.. :)
Deleteഹാ ഹാ ഹാ...കൊള്ളാം.ചിരിച്ചു.
ReplyDelete