ലൈവ് വാനുകള്‍
കാസര്‍ഗോഡ് മുതല്‍
കന്യാകുമാരി വരെ ഓടി
എവിടേയും ലോകം
അവസാനിച്ചിട്ടില്ല
ഗൾഫിലോട്ടു വിളിച്ചു,
അവിടേയും അവസാനിച്ചിട്ടില്ല.
ഉഗാണ്ടയിലോട്ടും വിളിച്ചു
അതും തഥൈവ.
ഗൾഫിലോട്ടു വിളിച്ചു,
അവിടേയും അവസാനിച്ചിട്ടില്ല.
ഉഗാണ്ടയിലോട്ടും വിളിച്ചു
അതും തഥൈവ.
എന്ത് ചെയ്യും, റേറ്റിംഗ് കൂട്ടാന്‍
ചാനലില്‍ ആകെ ഒരു മ്ലാനത,
ബ്രേക്കിംഗ് ന്യൂസ് ഇല്ലാതെ
എന്തോന്ന് ചാനല്‍
ചാനല്‍ ഹെഡ് സ്റ്റുഡിയോയിൽ
കവാത്തു നടത്തി,
ക്യാമറക്കാർ അവതാരികയെ
സൂം ചെയ്തു രസിച്ചു,
അവതാരകൻ താളം കൊട്ടി
വിപ്ലവ ഗാനം പാടി;
ഉടനെ ഒരു ഫോൺ കോൾ,
സാർ, നഗരത്തിൽ ഒരു പീഡനം.
ചാനൽ ഹെഡ്ഡിനു
കുരു പൊട്ടിയ സുഖം
സ്റ്റുഡിയോ ഉഷാറായി,
അവതാരകൻ കോട്ടെടുത്തു കേറ്റി,
അവതാരിക ഗൌരവം വാരി വിതറി
ഓൺ എയർ, ബ്രേക്കിംഗ് ന്യൂസ്
“നമ്മുടെ സ്വന്തം റിപ്പോർട്ടറെ
ആരോ മ്രിഗീയമായി പീഡിപ്പിച്ചു”
(ഈ ന്യൂസ് നിങ്ങളിലേക്കെത്തിച്ചത്
മസ്ലി പവർ എക്സ്ട്ര-ഇതല്ലേ മൊതല്)
ഹ ഹ ഹ അത് കലക്കി അതുകൊണ്ട് എനിക്ക് ഈ കമന്റ് ഇടാന്‍ പറ്റി ,.,..,ഇല്ലെങ്കില്‍ ആലോചിക്കാന്‍ കൂടി വയ്യ .,.,.,
ReplyDeleteഹ ഹ ഹ കൊള്ളാം......... വാർത്തകള് സൃഷ്ടിക്കപ്പെടുന്ന കാലം...!
ReplyDeleteഅവനവനെ തന്നെ പീഡിപ്പിച്ചു കൊല്ലു... എന്നിട്ടതു വാര്‍ത്തയാക്കൂ..
ReplyDeleteപീഡനം ഇല്ലാത്ത കാലം വരട്ടെ എന്ന് ആശംസിക്കാം
ReplyDeleteചേട്ടന്‍ എന്തൊരു സാഡിസ്റ്റാ ചേട്ടാ, കോടിക്കണക്കിനു റീല് പേപ്പര്‍, ആയിരക്കണക്കിന് ആന്‍റിനാകള്‍, കൊറെയധികം ചെറുക്കന്മാരും പെണ്ണുങ്ങളും, എല്ലാം നശിച്ചു ഇന്‍ഡസ്ട്രി പൂട്ടിക്കിടക്കുന്നതു കണ്ടു രസ്സിക്കണം അല്ലേ?
Deleteലൈവ് കാണാ ലോകത്തിരുന്നവർക്ക് നഷ്ടം
ReplyDeleteഹ ഹ ഹ
ReplyDeleteരസകരമായിത്തന്നെ അവതരിപ്പിച്ചു...
ReplyDeleteനന്നായി....
ശുഭാശംസകൾ....
>> ചാനൽ ഹെഡ്ഡിനു
ReplyDeleteകുരു പൊട്ടിയ സുഖം
സ്റ്റുഡിയോ ഉഷാറായി,
അവതാരകൻ കോട്ടെടുത്തു കേറ്റി,
അവതാരിക ഗൌരവം വാരി വിതറി <<
ഈ ഭാഗം!
ഈ ഭാഗം മാത്രം മതി ചാനലുകാരെ കൊല്ലാന്‍ !!
ReplyDeleteഎല്ലാം വാർത്തകൾ മാത്രമായിരുന്ന ഒരു കാലത്ത് നിന്നും നമ്മുടെ പിന്നാമ്പുറത്ത് വരേയെത്തി നിൽക്കുന്നു, അവരുടെ ദംഷ്ട്രകൾ!
അഹഹ് ചാനലുകാര്‍ കാണണ്ട :)
ReplyDeleteകുറഞ്ഞ വാക്കുകളില്‍ നര്‍മ്മം വിതറി. ഇഷ്ട്ടപ്പെട്ടു.
ReplyDeleteനന്നായിട്ടുണ്ട്... ആശംസകള്‍
ReplyDeleteവളരെ നന്നായി മീഡിയകൾ വാർത്തകൾക്കായി നടത്തുന്ന വേട്ടയെക്കുറിച്ചു ചിത്രീകരിച്ചു.ആക്ഷേപഹാസ്യം എന്നു വിളിക്കാൻ തോന്നുന്നു. കുറിക്കു കൊള്ളുന്ന ഭാഷ..! പല വാർത്താ മാധ്യമങ്ങളും ഇതു തുടരുന്നുണ്ടെങ്കിലും എല്ലാവരേയും ഇങ്ങനെ കാണാൻ കഴിയില്ലെന്നാണു എന്റെ അഭിപ്രായം. ഇത്തരത്തിൽ നടക്കുന്ന പല ചർച്ചകളും പലപ്പോഴും അപഹാസ്യങ്ങളാകാറുണ്ടെങ്കിലും, സമൂഹത്തിൽ കുറച്ചെങ്കിലും ചലനം സ്രിഷ്ടിക്കാൻ ഇത്തരം ചർച്ചകൾക്കു കഴിയുന്നുണ്ട് എന്നു തന്നെ ഞാൻ കരുതുന്നു.. അത്തരം ചർച്ചകൾ പ്രോത്സാഹിപ്പിക്കപ്പെടട്ടെ..! ചാനൽ റേറ്റിങ്ങിനു വേണ്ടി മാത്രം നടത്തുന്ന പ്രഹസനങ്ങൾ തിരസ്കരിക്കപ്പെടട്ടെ..! ആശംസകൾ ആരിഫിക്കാ...!!
ReplyDeleteഅഭിപ്രായങ്ങൾക്കെല്ലാം വളരെ നന്ദി...
ReplyDeleteവാര്‍ത്തകള്‍ ഇല്ലാതെന്തു ചാനെല്‍ . ഇന്നത്തെ ചാനലുകളുടെ പ്രവര്‍ത്തനം ഏതാണ്ട് ഇതുപോലൊക്കെ തന്നെയാണ് . ഇരകളെ വെച്ച് ആഘോഷിക്കുക . നന്നായി ഗദ്യം ( കവിത എന്ന് പറയാന്‍ ആകില്ലെന്ന് തോന്നുന്നു .)
ReplyDelete“ഗദ്യം” ഇതു നല്ലൊരു വിലയിരുത്തലാണ്, ഈ രീതിയാണ് എനിക്കു വഴങ്ങുക എന്നു തോന്നുന്നു... നന്ദി അനാമിക.
Deleteഹ ഹ ഹ ബെക്ഷായി ,,,അടിപൊളി രസായനം ഇഷ്ടപെട്ടു ട്ടോ
ReplyDeleteഭാവന കൊള്ളാം മച്ചമ്പീ.. വാര്‍ത്തകള്‍ ഇങ്ങനെയൊക്കെയാണുണ്‌ടാവുന്നത് :)
ReplyDeleteഹ ഹ ഹാ , വാര്‍ത്തകള്‍ക്ക് വേണ്ടി അലയുന്ന ചാനലുകാര്‍ , രസകരം
ReplyDeleteഅഭിപ്രായങ്ങൾക്ക് ഒരായിരം നന്ദി നാച്ചി, മൊഹി, സലീം... :)
ReplyDeleteആ തൊലിക്കട്ടിക്കും ആക്രാന്തത്തിനും ഇതൊന്നും ഏശൂല്ല !
ReplyDelete