Thursday, November 29, 2012

ഇതാ ഇന്നു മുതല്‍, ഇതാ നാളെ മുതല്‍ ...




ഞാന്‍ പെറ്റു, 
അതു ഞാന്‍ വിറ്റു 
ഒരു കഥയുമില്ലാതെ  
വെറുതെ നടന്നവര്‍
അതു വാങ്ങി, അതേറ്റു വാങ്ങി

കഥ മാറ്റി, തിരക്കഥയും,
സംഭാഷണം മുഴുവനും,
ആരൊക്കെയോ മാറ്റി, വീണ്ടും മാറ്റി,


മാതൃത്വം കരഞ്ഞു നെഞ്ചത്തടിച്ചു,
സദാചാരം കൊടുവാളെടുത്തു, വാഴ വെട്ടി
എഴുത്തുകാര്‍ പേനയെ ഞെരിച്ചു കൊന്നു,
വായനക്കാര്‍ ആത്മഹത്യ ചെയ്തു
ഞാന്‍ ചിരിച്ചു, കല തുക്കി ചിരിച്ചു,
സോറി, തല കുത്തി ചിരിച്ചു..
 
അവരുടെ ഒരു കാര്യം!
മാണിക്യം മാത്രമല്ല,
ഇവിടെ
കളിമണ്ണും വേവും, 
വെറുതെ അല്ല,..... അല്ല പിന്നെ ...

ബ്ലാ ബ്ലാ , ബ്ലീ ബ്ലീ, ബ്ലൂ ബ്ലൂ ,
സീ, മുറ്റത്തൊരു നോട്ടീസ് ,
കൊള്ളാം, നല്ല നീല നിറം.
ഇതാ ഇന്നു മുതല്‍, ഇതാ നാളെ മുതല്‍ ...



43 comments :

  1. എല്ലാം കൂടി ഒരു സമകാലീന റീമിക്സ് കണ്ട പ്രതീതി..

    ReplyDelete
  2. ഹാഹ് അത് കൊള്ളാം ആ അവസാന വരികള്‍ !!

    ReplyDelete
  3. ആഹാ...
    കളിമണ്ണാണല്ലേ..??
    കൊള്ളാം

    ReplyDelete
  4. ഹ ഹ..കൊള്ളാം.. ഇഷ്ടപ്പെട്ടു..

    ReplyDelete
  5. കിടിലം.. ഇങ്ങനെയും എഴുതാം... ഞാനും കല തുക്കി ചിരിച്ചു... :)

    ReplyDelete
  6. avasaana 3 vari ishttaayi.. peruthishttaayi..

    ReplyDelete
  7. സംഭവം പെശകായിട്ടുണ്ട് ട്ടാ..... :)

    ReplyDelete
  8. അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനത്തിനും നന്ദി...

    ReplyDelete
  9. ഹഹ കൊള്ളാമല്ലോ ബ്ലാ ബ്ലാ

    ReplyDelete
  10. ആക്ഷേപഹാസ്യവും ധാർമ്മികരോഷവും സമം ചേർത്ത് മുലപ്പാലിൽ ചാലിച്ചെടുത്ത ഈ ബ്ലാ ബ്ലീ.....ഉഗ്രാണിമസ്!

    Am not suer if it is my network problem, this blog takes a lot of time to load and scroll down! Pls check.

    ReplyDelete
    Replies
    1. നന്ദി .. ആഗ്രഹിച്ച മറുപടി ...

      Delete
  11. ഇടയ്ക്കിടയ്ക്ക് കാണുന്ന താങ്കളില്‍ ഇത്രേം സംഭവം ഒളിഞ്ഞിരിപ്പിന്ദ്‌ എന്ന് പ്രതീക്ഷിച്ചില്ല കേട്ടാ ....

    ReplyDelete
  12. ആരിഫ്‌. വളരെ നന്നയിട്ടുണ്ട്. വളരെ വളരെ

    ReplyDelete
  13. എല്ലാവര്‍ക്കും നന്ദി ...

    ReplyDelete
  14. കൊള്ളാം നല്ല ആശയം അവതരണം
    നമുക്ക് പൊട്ടി പൊട്ടി ചിരിക്കാം

    ReplyDelete
  15. മാണിക്യം മാത്രമല്ല,
    ഇവിടെ
    കളിമണ്ണും വേവും,
    വെറുതെ അല്ല,..... അല്ല പിന്നെ ...

    ഹഹഹഹ

    ReplyDelete
  16. ആരിഫിക്കാ കൊല്ലണ്ട.
    ജീവിച്ചോട്ടെ,അതിനുള്ളധികാരം എല്ലാർക്കുമുണ്ടല്ലോ ?
    ആശംസകൾ.

    ReplyDelete
    Replies
    1. കൊന്നിട്ടില്ല, ഞെക്കി വിട്ടിട്ടേ ഒള്ളൂ .. thanks Manu

      Delete
  17. വീണ്ടും കളിമണ്ണ്‍ വായിക്കാനുള്ള ധൈര്യം ഇല്ലാഞ്ഞതിനാല്‍ വായിക്കാന്‍ ഒരു മടി ഉണ്ടായിരുന്നു. എന്നാല്‍ ഇത് വ്യത്യസ്തമായി.
    ആശംസകള്‍

    ReplyDelete
  18. കൊള്ളാം... രോഷം അങ്ങനെ കത്തിപ്പടരുന്നത് കാണുന്നുണ്ട്, നാന്നായിരിക്കുന്നു ആക്ഷേപ ഹാസ്യ കവിത....

    ആശംസകള്

    ReplyDelete
  19. ചോരക്കുഞ്ഞിനെ വില്‍ക്കുന്ന നാട്ടില്‍ പ്രസവവും വില്‍ക്കാം

    ReplyDelete
  20. ഞമ്മക്ക് പെരുത്ത് ഇഷ്ട്ടായി ....
    കള്ളപഹയന്മാര്‍ ...വെറുതെ വാഴ വെട്ടുന്നവര്‍ ...
    ആശംസകള്‍
    അസ്രുസ്

    ReplyDelete
  21. എഴുത്തുകാര്‍ പേനയെ ഞെരിച്ചുകൊന്നു...
    ബ്ലാ ബ്ലാ ബ്ലീ .. ബ്ലൂം...!
    ഇഷ്ടായി....

    ReplyDelete
  22. ഹഹഹ രസകരമായിരിക്കുന്നു... ആരാന്റെ കൂട്ടിയുടെ പിതാവാകുന്നത് പോലെ അല്ലേ...

    എന്തും വിറ്റ് കാശാക്കാമല്ലോ? ആശയവും ആമാശയവും

    ReplyDelete
  23. ഹമ്പടാ ...നല്ല ചൂട് 'രസം' കുടിച്ചത് പോലെ ഉണ്ട് ..

    മോഹി ഇത് 'മിന്നലാട്ടം' മാത്രമല്ല ഇടി വെട്ടും കൂടെ ആണ് :) ആശംസകള്‍ , നന്മകള്‍ ,

    ReplyDelete
    Replies
    1. കുറച്ചു അതികമായില്ലേ ... :)

      Delete
  24. ഹമ്പട കള്ള തിരുമാലീ... ജനറേഷന്‍ മാത്രം മനസ്സിലായില്ല.. ക്ലൈമാക്സ്‌ അടിച്ചു പൊളിച്ചു. ആകെ മൊത്തം ടോട്ടല്‍ ഒരു രജനികാന്ത് ഫിലിം കണ്ട പ്രതീതി..

    ReplyDelete
  25. ധാര്‍മിക രോഷം തിളച്ചു മറിഞ്ഞപ്പോള്‍ എഴുതിയതാണോ ആരിഫ്‌ ബായ്?? ചിരിപ്പിച്ചു, കവിതയിലൂടെ ചിരിപ്പിക്കുക എന്നാല്‍ അത്ര സിമ്പിള്‍ അല്ല :). ആശംസകള്‍

    ReplyDelete
    Replies
    1. ഏയ് അങ്ങിനെയൊന്നുമില്ല,, ഇതൊക്കെ സിമ്പിളാണെന്നേ...

      Delete
  26. ആ അവസാന ലൈന്‍ കിടിലന്‍.. ഹ ഹ ഹ

    ReplyDelete
  27. നന്നായിരിക്കുന്നു

    ReplyDelete
  28. ആരോടോക്ക്യോ ഉള്ള അമര്‍ഷവും ................
    നിന്റെ ദുക്കവും എല്ലാം കൂടി എടുതങ്ങോട്ടു അലക്കി അല്ലെ
    നന്നായിട്ടുണ്ട്

    ReplyDelete