Wednesday, September 4, 2013

ശ്ശോ... എന്താല്ലേ, മ്മളെ ഗൾഫാരെ കാര്യം!!!!!!ഭയങ്കരം തന്ന്യാ ല്ലേ, മ്മളെ ഗൾഫാരെ കാര്യം
ഇച്ചൂടത്തും തണ്പ്പത്തും
കഷ്ടപ്പെട്ട് കുടുമ്പം പോറ്റാന്ന് പറഞ്ഞാല്
ശ്ശോ... എന്താല്ലേ

പത്ത് പയിനാല് മണിക്കൂറ് ദെവസോം ഒറ്റനിപ്പല്ലേ, 
പണീന്ന് പറഞ്ഞ് നയിപ്പ് തന്നെ നയിപ്പ്,
മൂത്രൊയിക്കാൻ രണ്ട് മിൻറ്റ്, നിസ്ക്കരിക്കാൻ അഞ്ച് മിൻറ്റ്
പിന്ന, ചായക്കും  ചോറിന്നുംക്കൂടി
ഒരരമണിക്കൂറ്  വെവ്വേറെ കിട്ട്യാലായി

ചോറ് തിന്നുമ്പായ്ർക്ക്യും കാണ്ന്നത്, മേശന്മ വിരിച്ച
പേപ്പറില് വടക്കേലെ അന്ത്രുക്കാന്റെ ഫോട്ടം,
പാവം നല്ല മൻശ്യനായിനു, മരിച്ചു പോയീന്ന്
അത് കയിഞ്ഞായ്ച്ച ആയിനൂന്ന്
ഉമ്മാനെ വിള്ച്ചപ്പയാ തിരിഞ്ഞത്, 
ശ്ശോ... എന്താല്ലേ..

കെട്ട്യോളായിട്ട് ഒന്ന് സൊള്ളുന്നത് ചെലപ്പം
നട്ടപ്പാതിരാക്കായിരിക്കും
ഇനിക്കിവ്ടെ സുഗം തന്നെ, നെനക്കും കുട്ട്യേൾക്കും
എന്താ സുഗല്ലേ.,കുഞ്ഞന്റെ പനി കൊറവ്ണ്ടോ?
മുക്കീം മൂളീം,എന്തെങ്കിലും പറഞ്ഞാലായി,
അയിന്റടക്ക്, കരച്ചിലായി, പായ്യ്യാരായി,
അങ്ങനെ അവസാനം,
ങ്ങളെപ്പാ വര്വാന്ന്  ചോദിക്യുമ്പളേക്കും
ഫോണിലെ ക്രെടിറ്റ് തീരും, ശ്ശോ... എന്താല്ലേ,

ഇതൊക്കക്കയിഞ്ഞ് ലേശൊന്ന് മയങ്ങ്വാന്ന് വിചാരിക്കുമ്പം
തൊടങ്ങും, മൂട്ടേന്റെ കടി. മ്മള്  വര്ന്നതും കാത്ത്
ഒറക്കൊയിച്ചിരിക്യാ , പാവം.
പുയ്യാപ്പ്ലനേം കാത്ത് അമ്മായി ഇരിക്കുമ്പോലെ.

തിരിഞ്ഞുമ്മറിഞ്ഞും കെടന്ന്,
ഒറക്കൊരു സുഗായിറ്റ് വരുമ്പായിരിക്കും,
അട്ത്ത എടങ്ങാറ്, ഹോ!! ഒരു ഉളുപ്പുല്ലാണ്ട്,
സമയത്തിന് തന്നെ അടിഞ്ഞോളും, 
ഇട്ടൈമ്പീസിന്റെ ഒരു കാര്യം

ദെവസോം രാവില ഇണീക്കുമ്പം വിജാരിക്കും 
ഒക്കെ വലിച്ചെറ്ഞ്ഞങ്ങ് പോയാലോന്ന്
ന്നിട്ടോ? 
നെന്റെ കാർണ്ണോന്മാര് സമ്പാദിച്ച്ട്ട് ക്കോ അബ്ടെ
പാസ്പോർട്ടും എട്ത്ത് ഓടിങ്ങ് പോന്നതല്ലേ,
പൊരേന്റെ പണിയെങ്ങന തീർക്കും
വണ്ടീന്റെ ബാക്കി ലോണാര് അടക്കും
ഓളെ പണ്ടെങ്ങനെ എടുക്കും,

അതൊക്കെപ്പോട്ടെ, എങ്ങനെ ങ്ങി കുടുമ്പം പോറ്റും,
തോറ്റ എസ്സെൽസി ബുക്കോണ്ട് അവ്ട എന്ത് പണിഎട്ക്കാനാ.,
പിന്നേ.., പണ്ടേത്തെ മീമ്പണ്യൊന്നും ഇനി അവ്ട നടക്കൂല
അതൊക്ക കോർപറേറ്റ്കള് ലേലമ്പിട്ച്ച് കൊണ്ടോയ്ക്ക്ന് മോനേ,

പടച്ചോനേ..., മണി എട്ടാക്ന്ന്ന് തോർത്തുട്ത്ത്,
ബാത്രൂമിലേക്കോടി,പണ്ടാരടക്കാന്
രണ്ടാൾക്കാര് ഇന്ന്യൂണ്ട്  കുളിക്കാന്
ഓലെപ്പോലെ കോലൈസും വായില് വെച്ച് ഞാനും നിന്ന്, വരീല്
ശ്ശോ... എന്താല്ലേ...

(ശുഭം ?)

23 comments :

 1. ശ്ശോ...എന്താലേ ??!!
  ഇതെല്ലാം ആര്‍ക്കെങ്കിലും മനസ്സിലാവോ...?
  ഗള്‍ഫാരല്ലെ?

  എന്താല്ലേ?

  ReplyDelete
 2. ഇങ്ങള് എന്താക്കാണ്,മ്മളെ ബീണ്ടും ബെഷമിപ്പിക്കാന്‍ ബേണ്ടിട്ട്.

  ReplyDelete
 3. ശ്ശോ എന്താല്ലേ .. നമ്മടെ കാര്യം ..
  ഇത്തിരി കഷ്ടം തന്നെ .. ഇത്തിരി സുഖവും ..
  പ്രവാസത്തിന്റെ നീറ്റലും
  നമ്മുക്കൊരു കുളിരുള്ള സുഖമായി മാറുന്നു .. അല്ലേ ?

  ReplyDelete
 4. തമാശയിലൂടെ പറഞ്ഞ കാര്യം
  ഒരു നിവൃത്തിയുമില്ല താനും :)
  :)))))))))))))

  ReplyDelete
 5. ശോ.. എന്താല്ലേ.. ഈ പോസ്റ്റ്‌..,..

  ഉള്ളിലെ നീറ്റലും പുറത്തെ തമാശയും ഒരുപോലെ ഫീല്‍ ചെയ്യുന്നു.. ന്താല്ലേ..

  ReplyDelete
 6. ന്തൊരു കഷ്ടാണ്‌ ബാബെട്ടാ :(

  ആ കോലൈസും പിടിച്ചുള്ള നില്‍പ്പാ സഹിക്കാന്‍ പറ്റാത്തത്!!!

  അതോര്‍ക്കുമ്പോ വീട് പണി നിര്‍ത്തിയാലോ...എന്ന് വരെ തോന്നാം :D

  ReplyDelete
 7. ഗള്‍ഫ്കാരന്റെ വേദനകളും ആധികളും സാധാരണക്കാരന്റെ ഭാഷയില്‍... മണല്‍ക്കാടിന്റെ ചൂടു പേറാന്‍ വിധിക്കപ്പെട്ട പ്രിയപ്പെട്ടവരുടെ യാതനകള്‍ ഇവിടെ നാട്ടിലിരിക്കുന്നവര്‍ അറിയുന്നുണ്ടോ ആവോ...

  ReplyDelete
 8. ശോ എന്താല്ലേ!!! :( വായിച്ചു കഴിഞ്ഞപ്പോള്‍ ചിരിക്കണോ കരയണോ എന്നാ....

  ReplyDelete
 9. ഇതാണ് പ്രവാസി

  ReplyDelete
 10. ചുമ്മാ അല്ല പ്രവാസികള്ക്ക് പെണ്ണ് കിട്ടാൻ ബുദ്ധിമുട്ട്,ഇങ്ങളെ പോലുള്ളവർ ഇത് പോലെ ഓരോ പോസ്റ്റ്‌ ഇടും.ആളുകളെ ഇടങ്ങേരക്കാൻ.

  ReplyDelete
 11. ഇതൊക്കക്കയിഞ്ഞ് ലേശൊന്ന് മയങ്ങ്വാന്ന് വിചാരിക്കുമ്പം
  തൊടങ്ങും, മൂട്ടേന്റെ കടി. മ്മള് വര്ന്നതും കാത്ത്
  ഒറക്കൊയിച്ചിരിക്യാ , പാവം.
  പുയ്യാപ്പ്ലനേം കാത്ത് അമ്മായി ഇരിക്കുമ്പോലെ.

  ഹോ... നല്ല രസണ്ടായിരുന്നു ഇങ്ങടെ പോസ്റ്റ്‌.. എന്താ ല്ലേ.. ല്ലേ.. ഓരോരോ പോസ്റ്റുകള് !

  ആശംസകള്‍

  ReplyDelete
 12. വായിക്കാന്‍ നല്ല രസമുണ്ട്... ചടുലമായി എഴുതി... മ്മ്മൂആഹാ.... (ഉമ്മ വെച്ചതാ.. ;) )

  ReplyDelete
 13. ശ്ശോ... എന്താല്ലേ എഴ്തി ബെച്ച്ക്ക്ണത്

  ReplyDelete
 14. ശോ ..മ്മള് ഗൾഫാരുടെ ഈ കാര്യോന്നും ആരോടും പറേല്ലേ ..

  ReplyDelete
 15. മ്മള് വര്ന്നതും കാത്ത്
  ഒറക്കൊയിച്ചിരിക്യാ , പാവം.
  പുയ്യാപ്പ്ലനേം കാത്ത് അമ്മായി ഇരിക്കുമ്പോലെ. !!!

  നീറുന്ന തമാശ ... ഭാവുകങ്ങൾ.. :)

  ReplyDelete
 16. പ്രവാസിയെ നന്നായി വരച്ചു കാണിച്ചു

  ReplyDelete
 17. ശ്ശൊ, എന്താല്ല്യെ! ഇതൊരു വലിയ കഥയായി! ഒരു ജീവിതചക്രം!

  ReplyDelete
 18. ശ്ശോ..നീറ്റലുണ്ട്
  ശ്ശോ ..പിടക്കലുണ്ട്
  ഈ ഇടനെഞ്ചിന്‍റെ അകത്തു !
  ശ്ശോ ..ഗ്യാസാവും
  ഗ്യാസ് തീര്‍ന്നാ ...കുഴീലും ആവും
  പ്രവാസി ..ശ്ശോ ...എ....ന്താല്ലേ !!

  അസ്രൂസാശംസകള്‍ :)

  ReplyDelete
 19. മ്മളെ ബെസമം അത് മ്മ്ക്കെ മനസ്സിലാവൂ ആരിഫ്ക്കാ...

  ReplyDelete
 20. ജ്ജ് തകര്‍ത്തൂട്ടാ

  ReplyDelete