അങ്ങിനെ വീണ്ടുമൊരു ഡിസംബര്‍ ആറ്.
സഹിക്കാന്‍ കഴിയുന്നില്ല,
വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആ തണുത്ത പ്രഭാതം,
എന്തെല്ലാം സ്വപ്നങ്ങള്‍ ആയിരുന്നു,
എല്ലാം തകര്‍ന്നില്ലേ,
ഒന്നും വേണ്ടായിരുന്നു, അതിപ്പോള്‍ തോന്നുന്നു,
എല്ലാം ഒന്നൊന്നായി മനസ്സിലേക്ക് തികട്ടി വരുന്നു,
സുബഹിക്ക്*** മുന്‍പേ എല്ലാവരും എഴുന്നേറ്റതും,
മുസലിയാര്‍ വന്നതും, കൂട്ട പ്രാര്‍ത്ഥന നടത്തിയതും,
ഉമ്മയുടെയും പെങ്ങളുടെയും കരച്ചില്‍ അവഗണിച്ചു
രണ്ടു പെട്ടി നിറയെ സാമഗ്രികളുമായി,
ഞാനും എന്റെ കൂട്ടുകാരും
ഉറച്ച കാല്‍വെപ്പോടെ വീട്ടില്‍ നിന്നിറങ്ങിയതും,
പിന്നെ
പിന്നില്‍ നിന്നും ഉപ്പ അന്ന് ചോദിച്ച ചോദ്യം....
ഇപ്പോഴും മനസ്സില്‍ മുഴങ്ങി കൊണ്ടിരിക്കുന്നു..,
.
.
.
.
.
.
.
.
.
.
മോനേ, പാസ്പോര്‍ട്ടും ടിക്കറ്റും എടുത്തിട്ടുണ്ടല്ലേ...
_________________________________________________________
അങ്ങിനെ ബഹ്റൈനില്‍ എത്തിയിട്ട് ഇന്നേക്ക് എട്ടു വര്‍ഷം തികയുന്നു... :( ...
*** സുബഹി= സൂര്യന്‍ ഉദിക്കുന്നതിന് മുന്‍പ്
ബഹറിന്‍ ഞാന്‍ പറഞ്ഞു വന്നപ്പോള്‍ കരുതി ബാബറി ആണെന്ന്.ആശംസകള്‍ പ്രവാസി സമ്മതിച്ചു.
ReplyDelete:P
Deleteഉവ്വ് ..ഉവ്വേ ! :)
ReplyDeleteഉവ്വ് ..
Deleteബാബരി ആണ് എന്നു കരുതിയെങ്കിലും ബഹറൈന്‍ ആയിപ്പോയി
ReplyDelete:)
Deleteബഹ ബുഹ
ReplyDelete:)
Deleteഓര്‍ക്കാന്‍ ഓര്‍മ്മിക്കാന്‍ ഒരു പ്രവാസത്തിന്‍റെ തുടക്കം
ReplyDeleteഹഹഹഹ ഇതൊരു കോമഡി കവിത യായി
ഇപ്പോഴും കോമഡി ആയി തുടരുന്നു ...
Delete