Monday, January 14, 2013

ഇക്കരെ പച്ച


ഇക്കരെ പച്ചയായ്
തോന്നിയ നേരവും,
ഞാനും പിറന്നത്
നിമിത്തത്തിന്ന-
ഹങ്കാരമോ?

ഏകാന്തം, ഭയാനകമിവിടം
കൂട്ടിന്നു ആടുകളും
അറിയാത്ത ഭാഷ
പറയുന്നോരാള്‍ രൂപവും

കരയുന്നൊരാടിന്നു
ഉണക്കപ്പുല്ല് തന്നെ-
യെങ്കിലും
അകിടിലെ മഹാഭാഗ്യം
കിടാവിനെ പോല്‍
എനിക്കും ഭാഗ്യം 

പലനാള്‍ കരടായ്, 
കണ്ണുനീർ തുള്ളികൾ
കരളിന്റെയുള്ളിൽ
വിങ്ങുന്നു ഗദ്ഗദമായ്

മതിച്ചു, മതി മാറാത്ത  
കൊഴുത്ത 
സുഹൃത്തേ 
ശോഷിച്ച പ്രാണന്‍ 
മാത്രം ബാക്കി വച്ചു
ഞാനുമുണ്ടിവിടെ

(മസ്രകളിൽ ജീവിച്ചു തീർക്കുന്ന ജന്മങ്ങൾ, മരിച്ചു ജീവിക്കുന്നവർ...)

10 comments :

  1. ചിലര്‍ക്ക് പച്ചപ്പ് നിറഞ്ഞ ദേശം
    ചിലര്‍ക്ക് ദുരിതച്ചുവപ്പ്
    ആടുജീവിതവും ആനജീവിതവുമൊക്കെ ഇവിടെയുണ്ട്

    ReplyDelete
    Replies
    1. സൌദിയിലെപ്പോലെ ബഹ്രൈനിലും ഇത്തരം ജീവിതങ്ങളുണ്ടെന്ന് അറിഞ്ഞപ്പോൾ അത്ഭുതം തോന്നി ഒപ്പം സങ്കടവും., നന്ദി അജിത്തേട്ടാ...

      Delete
  2. നന്നായി ..ആടുജീവിതങ്ങള്‍ അവസാനിക്കുന്നില്ല ....

    ReplyDelete
  3. ആടുജീവിതത്തിന്റെ മുഖചിത്രം കൊടുത്തതു കൊണ്ടാണോയെന്നറിയില്ല, ആ നോവലിലെ വേദനയുടെ ആശം കവിതയിലും പ്രതീക്ഷിച്ചു. ആ ചിത്രമില്ലാതെയായിരുന്നേൽ വ്യത്യസ്തമായൊരു ഫീൽ കിട്ടിയേനെ.

    ReplyDelete
    Replies
    1. നന്ദി അഭിപ്രായത്തിനും വന്നു വായിച്ചതിനും. (എനിക്കും തോന്നിയൊരു കാര്യമാണ്,ചിത്രം മാറ്റി :))

      Delete
  4. അതെ ആരിഫിക്കോ ഒരു വട്ടം ബോസ്സ് പറഞ്ഞപ്പോള്‍ ഞെട്ടി പോയി ....

    ReplyDelete

  5. ആടുജീവിതം വായിക്കാനിതുവരെ
    കഴിഞ്ഞില്ലനെകിലും അതേപ്പറ്റിയുള്ള
    നിരവധി കുറിപ്പുകളും ലേഖനങ്ങളും
    ഇന്റർവ്യൂ കളും ഇതിനകം വായിച്ചു തീർത്തിരുന്നു
    പ്രിന്ടിലും വെബ്ബിലും.
    അതെല്ലാം വളരെ തന്മയത്വത്തോടെ
    ഈ ചെറു വരികളിൽ ഒതുക്കി പ്പറഞ്ഞു
    ആശംസകൾ

    ReplyDelete
  6. മതിച്ചു -മദിച്ചു ?ഏതാ ഉദ്ദേശിച്ചേ ബായി? വളരെയധികം സ്പര്‍ശിച്ച ഒരു കഥയാണ് ആട് ജീവിതം. ഫൈസല്‍ ബാബുവിന്റെ ഒട്ടക കഥയും വായിച്ചു.അതിലൂടെ ഇവിടെയും എത്തി :) ചില വിഷയങ്ങള്‍ പറയുന്നതില്‍ ബായിയുടെ ശൈലി വളരെ നന്ന്!

    ReplyDelete