Thursday, March 14, 2013

കവാത്ത്

 
പറന്നുയർന്നു 
അവർ മറഞ്ഞു,

നനഞ്ഞ ശൌര്യം
വീണ്ടും കൂടണഞ്ഞു,

ചിമ്മിനിയിൽ 

വെള്ളപുകയുയർന്നു,

ഞാൻ വീണ്ടും 

കവാത്തു മറന്നു.
‌‌‌‌‌‌

9 comments :

  1. നനഞ്ഞ ശൌര്യം...
    നന്നായി മാഷേ...
    വരികള്‍ ചെറുതെങ്കിലും
    പറഞു പോയവരെ കുറിച്ച് ശരാശരി ഏതൊരു ഇന്ത്യന്‍ പൌരന്റെയും പ്രതിഷേധം വരികളില്‍ ഉണ്ട്

    ReplyDelete
  2. സായിപ്പിനെ കണ്ടപ്പം കവാത്ത് മറക്കരുതെന്ന് പറഞ്ഞിട്ട് ഒരു ഫലവുമുണ്ടായില്ല

    ReplyDelete
  3. എനിക്കും ഇതിനെ കുറിച്ചൊരു കവിത എഴുതിയാൽ കൊള്ളാം എന്നുണ്ട്
    പക്ഷെ മുഴുവൻ തെറിയായി പോകം
    അത് കൊണ്ട് വേണ്ട
    ആശംസകൾ

    ReplyDelete
  4. വീണ്ടും മറന്നല്ലേ കവാത്ത്...
    ഒന്നും പറഞ്ഞിട്ട് കാര്യമില്ല....

    ReplyDelete
  5. കത്താന്‍ കുറച്ചു സമയമെടുത്തു . എന്നാലും കത്തി . :)

    ReplyDelete
  6. Kollaam, Thkachum kaalikamaaya varikal
    yente blogil vannathil veendum nanni
    ivide ippol chernnu.
    Veendum Kaanaam

    ReplyDelete

  7. കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാത്തതെന്തേ..?


    ശുഭാശംസകൾ...

    ReplyDelete
  8. അങ്ങനെയങ്ങ് കവാത്ത് മറന്നാലെങ്ങിനെ?

    ReplyDelete
  9. അതാണ് ആരിഫ് " മാത്രകാ രാഷ്ട്രം :)

    ReplyDelete