Thursday, May 16, 2013

ചോദ്യ ചിഹ്നം



നിങ്ങളുദ്ദേശിച്ച വ്യക്തി

മന്ത്രിയല്ല, തന്ത്രിയല്ല
പണ്ഡിതനല്ല, കലാകാരിയല്ല
രാഷ്ട്രീയക്കാരിയല്ല
വാർത്തകളുടെ തമ്പ്രാനുമല്ല,

പടച്ചട്ട അണിഞ്ഞവളല്ല
മാറു മറക്കാത്തവളല്ല,
വാളെടുത്ത്‌ ഉറഞ്ഞു തുള്ളും
ഫ്രീക്‌ കോമരങ്ങളുമല്ല

 ചിറകറ്റ മുഷ്ടികളല്ല,
എണ്ണം തികക്കും ഗൌളിയല്ല
വളമുള്ള മണ്ണിൽ, മുളക്കാത്ത വിത്തല്ല
പതം പറഞ്ഞ്‌ വിലസുന്ന ഖദറുകാരനുമല്ല

ഉത്തരമില്ലാതേ ചോദ്യചിഹ്നമായി
വളഞ്ഞിരിക്കുന്ന നേരത്ത്
ഞാൻ വീണ്ടും വരും,
അടുത്ത എപ്പിസോഡിൽ
പുത്തൻ ചോദ്യങ്ങളുമായി
അതു വരേക്കും
ഷോർട്ട് ബ്രേക്ക്. 



Thursday, March 14, 2013

കവാത്ത്

 
പറന്നുയർന്നു 
അവർ മറഞ്ഞു,

നനഞ്ഞ ശൌര്യം
വീണ്ടും കൂടണഞ്ഞു,

ചിമ്മിനിയിൽ 

വെള്ളപുകയുയർന്നു,

ഞാൻ വീണ്ടും 

കവാത്തു മറന്നു.
‌‌‌‌‌‌

Monday, January 14, 2013

ഇക്കരെ പച്ച


ഇക്കരെ പച്ചയായ്
തോന്നിയ നേരവും,
ഞാനും പിറന്നത്
നിമിത്തത്തിന്ന-
ഹങ്കാരമോ?

ഏകാന്തം, ഭയാനകമിവിടം
കൂട്ടിന്നു ആടുകളും
അറിയാത്ത ഭാഷ
പറയുന്നോരാള്‍ രൂപവും

കരയുന്നൊരാടിന്നു
ഉണക്കപ്പുല്ല് തന്നെ-
യെങ്കിലും
അകിടിലെ മഹാഭാഗ്യം
കിടാവിനെ പോല്‍
എനിക്കും ഭാഗ്യം 

പലനാള്‍ കരടായ്, 
കണ്ണുനീർ തുള്ളികൾ
കരളിന്റെയുള്ളിൽ
വിങ്ങുന്നു ഗദ്ഗദമായ്

മതിച്ചു, മതി മാറാത്ത  
കൊഴുത്ത 
സുഹൃത്തേ 
ശോഷിച്ച പ്രാണന്‍ 
മാത്രം ബാക്കി വച്ചു
ഞാനുമുണ്ടിവിടെ

(മസ്രകളിൽ ജീവിച്ചു തീർക്കുന്ന ജന്മങ്ങൾ, മരിച്ചു ജീവിക്കുന്നവർ...)