Thursday, December 27, 2012

തുള്ളല്‍ കഥ (ന്യൂ പ്രവാസി വേർഷൻ)






തുള്ളല്‍ കഥയില്‍ പലതും പറയും,
അത് കൊണ്ടാര്‍ക്കും പരിഭവമരുതേ.

ഗൾഫിതു നാട്, സുന്ദര നാട്
മല്ലൂസിന്നിതു സ്വന്തം നാട്

തേങ്ങാ പൂളും, ചക്കച്ചുളയും,
ഉണ്ടമ്പൊരിയും ഇവിടേം സുലഭം

പണ്ടത്തറബികൾ നമ്മെ വിളിച്ചു,
ഇന്ത ഹയവാൻ, ഹിന്ദി മിസ്കീൻ
                  ഇന്ത ഹയവാൻ, ഹിന്ദി മിസ്കീൻ
                               ഇന്ത ഹയവാൻ, ഹിന്ദി മിസ്കീൻ

ഇപ്പത്തറബികൾ നമ്മെ കണ്ടാൽ
നൂറു സലാമുകൾ വാരി വിതറും

വീക്കന്റുകളിൽ അടിപൊളിയാക്കാൻ
ഡിസ്കോ ക്ലബ്ബും, കാമിനിമാരും
                                ഡിസ്കോ ക്ലബ്ബും, കാമിനിമാരും

മീൻ വിൽക്കുന്ന ഹൈദ്രോസ്സിന്നും,
എക്സ്ചേഞ്ച് റേറ്റുകൾ കാണാപ്പാടം

മൂല്യം കൂടിയ ഗൾഫിൻ നോട്ടുകൾ
നാട്ടിൽ പാടം, പറമ്പുകളായി

ലീവുകൾ കിട്ടാൻ പണ്ടേ പോലെ
രണ്ടും മൂന്നും ആണ്ടുകൾ വേണ്ടാ

ലീവുകൾ കിട്ടാൻ പണ്ടേ പോലെ
രണ്ടും മൂന്നും ആണ്ടുകൾ വേണ്ടാ


മിനിട്ടുകൾ വച്ചു നാട്ടിലതെത്താൻ
വീമാനങ്ങൾ നൂറിലുമേറേ..

വെറുപ്പിക്കത്സാം സ്വന്തം എക്സ്പ്രസ്
മുഖം മിനുക്കി ഓഫ്ഫറിറക്കി

 റിട്ടൺ അടക്കം ടിക്കറ്റിന്നു
രൂഫാ ആയിരം മാത്രം മതിയേ
രൂഫാ ...
ആയിരം മാത്രം മതിയേ

.
.
.


എങ്കിലും...,., എങ്കിലും നമ്മുടെ നാട്, 
അതുപോലൊന്ന് അതൊന്നു മാത്രം,

നാടൻ കള്ളും, തേങ്ങാ കുലയും
വയലും കുളവും, കുളി സീനുകളും

നാടൻ കള്ളും, തേങ്ങാ കുലയും
വയലും കുളവും, കുളി സീനുകളും


പിന്നെ.., പിന്നെ.., വെരി വെരി വെരി
ഇമ്പോർട്ടന്റായ് ആ, ഒരു കാര്യം

അത്യാവശ്യം ഒന്നിനു പോവാൻ
ഒരിലയുടെ മറവും വേണ്ടേ വേണ്ടാ‍
ഒരിലയുടെ മറവും വേണ്ടേ വേണ്ടാ‍
ഒരിലയുടെ മറവും വേണ്ടേ വേണ്ടാ‍

 നമ്മുടെ കേരളം സുന്ദര കേരളം,
നമ്മെ വെല്ലാൻ ആരുണ്ടിവിടെ?


26 comments :

  1. ഹ ഹ അടിപൊളിയായി ട്ടോ നമ്മുടെ പഴയ കാലം തിരിച്ചു വരുന്നോ ഓട്ടം തുള്ളലും കൊല്‍ക്കളിയിം കഥകളീം ഒക്കെയായി ,.,.,..,ആശംസകള്‍

    ReplyDelete
    Replies
    1. ചുമ്മാ, മനുവിനു ഒരു പണി കൊടുത്തതാണു.. :)

      Delete
  2. ഹഹഹ. കോളേജ് ലൈഫ് കഴിഞ്ഞതിനു ശേഷം ആദ്യമായാണ് ഒരു തുള്ളല്‍ ക്കഥ കേള്‍ക്കുന്നത്.നന്നായിട്ടുണ്ട് മാഷേ..

    ReplyDelete
    Replies
    1. ഇതെവിടുന്നു പൊട്ടി വീണു മാഷേ... :)

      Delete
  3. തുള്ളലോ തുള്ളല്‍
    കിടിലന്‍ തുള്ളല്‍പ്പാട്ട്.

    ReplyDelete
    Replies
    1. ചുമ്മാ ഒരു രസത്തിനു എഴുതിയതാ അജിത്തേട്ടാ... :)

      Delete
  4. നമ്മുടെ കേരളം സുന്ദര കേരളം,
    നമ്മെ വെല്ലാൻ ആരുണ്ടിവിടെ?

    എനിക്കിട്ട് പണിതാതല്ലേ രാവിലെത്തന്നെ.!

    ഞാനതെന്റെ സൃഷ്ടിയാണെന്ന് പറഞ്ഞില്ലല്ലോ ?
    പിന്നെന്തിനാ എനിക്കിട്ട് പണിതത് ?
    എന്തായാലും,കൊള്ളാം. എനിക്കിട്ട് പണിയാനെങ്കിലും സ്വന്തം കഴിവ് തെളിഞ്ഞല്ലോ ? സന്തോഷം.
    ആശംസകൾ.

    ReplyDelete
    Replies
    1. ഇനി ഇതങ്ങ് തുടർന്നാലോന്നാ, എന്തു പറയുന്നു...?

      Delete
  5. ദിത് കലക്കീട്ടോ !!!

    ആശംസകള്‍

    ReplyDelete
    Replies
    1. ദതിന് നന്ദീണ്ട് ട്ടോ... :)

      Delete
  6. കൊള്ളാം തുള്ളൽ പാട്ടിത് നന്നായ്
    ഉള്ളതു പറഞ്ഞാലുള്ളം നോവ്വ്വോ?

    നാടു മുഴുക്കെ പെണ്ണുപിടുത്തം
    നാട്ടാരൊക്കെ കണ്ണു മിഴിപ്പൂ

    തുള്ളൽ പാട്ടിന്നുള്ളില് വെച്ചും
    കള്ളും പിന്നെ കുളിസീനും

    കൊള്ളാം പിള്ളേ ഉള്ളിരിപ്പ്
    കള്ളനതൊന്ന് വെളിയിൽ വന്നേ :-)

    ReplyDelete
  7. ഹഹഹ
    തുള്ളല്‍ കഥയില്‍ പലതും പറയും,
    അത് കൊണ്ടാര്‍ക്കും പരിഭവമരുതേ.

    ReplyDelete
    Replies
    1. ഷാജുവിന് പരിഭവായോ, ഉവ്വോ?

      Delete
  8. ഇത് കലക്കി....തുള്ളല്‍കവിത :)

    ReplyDelete
  9. Replies
    1. താങ്ക്സ്ണ്ട് ബായ്.. :)

      Delete
  10. ഇത് കൊള്ളാമല്ലോ ഇപ്പോഴാ കണ്ടത്.

    ReplyDelete
  11. great.................ഇ തുള്ളല്‍ കവിത ഒന്ന് സ്റ്റേജില്‍ എത്തിച്ചാല്‍ ഒന്നും കൂടി കിടു ആകും .................

    ReplyDelete
  12. കുഞ്ചന്‍ നമ്പ്യാര്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ തന്നെയായേനെ :) :) :)

    ReplyDelete