Monday, October 5, 2015

അന്ത കാലം ... :(

അന്ത കാലം ... :(

കുഞ്ഞു വാവ ഇപ്പോൾ ഉറങ്ങാൻ കിടന്നതേ ഉള്ളൂ. നിങ്ങൾക്കറിയോ  അവന്റെ നെറ്റി നിങ്ങളുടേത് പോലെ തന്നെയാണ്, നമ്മുടെ മക്കളിൽ ആർക്കും കിട്ടാതിരുന്ന ആ എടുപ്പും, പിന്നെ ആ മുഖത്തെ  ഗാംഭീര്യവും ഇവനു അതു പോലെ കിട്ടിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ നിങ്ങളുടെ മുറിച്ച മുറി തന്നെ. ഭയങ്കര കുസൃതിക്കാരനാ ഇപ്പഴേ.., ഞാൻ കുളിപ്പിച്ച് കഴിയുമ്പോഴേക്കും എന്നെ അവൻ കുളിപ്പിച്ചിരിക്കും. എന്താ ചെയ്യ്വ?... എന്നാലും, എന്റെ സങ്കടം അതല്ല, കുഞ്ഞാവയെ നിങ്ങൾക്കൊന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്നാ?, ഇനി കാണാൻ കഴിയുമോ? എന്തോ എനിക്ക് അറിയില്ല. അവരോട് ഇതിനെ പറ്റി പറയാൻ കൂടി പറ്റാറില്ല.  നമ്മുടെ കൊച്ചു മോളോടും അവളുട്െകെട്ട്യോനേയും  നന്നായൊന്ന് കാണുന്നത് തന്നെ വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ്. നിങ്ങൾക്കറിയോ, അവൾ പ്രസവിച്ച് എട്ടാം നാൾ തന്നെ വീണ്ടും ജോലിക്കു പോയിത്തുടങ്ങി.  എന്തു പറയാനാ? അവൾ പറഞ്ഞത് ഇവിടെ കിടന്നാൽ അവളുടെ ജോലി നഷ്ടപ്പെട്ടു പോവൂന്ന്. അവൻ എതിരൊന്നും പറയാത്തത് കൊണ്ട് ഞാനും ഒന്നും പറഞ്ഞില്ല.

ശരിക്കും പറഞ്ഞാൽ മടുത്തു ഇവിടെ, ചുറ്റും കെട്ടിങ്ങൾ മാത്രം, ബാൽക്കണിയിലൂടെ പുറത്തേക്ക് നോക്കിയാൽ  വളരെ വേഗത്തിൽ പോവുന്ന വാഹനങ്ങളും അതിലും വേഗത്തിൽ പായുന്ന ജനങ്ങളും. നിങ്ങക്കറിയോ നാലു ദിവസമായി ഞാൻ വേറൊരു മനുഷ്യ ജീവിയോട്  നേരേ ചൊവ്വേ ഒന്ന് മിണ്ടിയിട്ട്.  ഇവിടെ ഒരു  ഉമ്മാറമില്ല, കിണറില്ല, ഒരു പശുവോ ആട്ടിൻ കുട്ടിയോ ഇല്ല. എന്തിന് ഒരു കാക്ക കൂടി കരയുന്നില്ല ഇവിടെ. വല്ലാത്ത വിമ്മിഷ്ടം തന്നെ. എത്ര നേരാന്ന് വെച്ചിട്ടാ ഈ ടീവീടെ മുൻപിലിങ്ങനെ ഇരിക്ക്വാ?. അന്ന് നിങ്ങൾ വാർത്ത കാണാൻ വേണ്ടി റിമോട്ടിനു വേണ്ടി വഴക്കു പറഞ്ഞത് ഓർക്കുന്നുണ്ടോ? ഇപ്പം അതോർത്ത് ഞാൻ  വല്ലാതെ സങ്കടപ്പെടുന്നുണ്ട് കേട്ടോ? അല്ലാ.., പിന്നേ ഞാൻ ചോദിക്കാൻ മറന്നു, പ്രഷറിന്റെ ഗുളിക മുടങ്ങാതെ കഴിക്കുന്നുണ്ടല്ലോ, അല്ലേ?. പിന്നേ.. മേലേ പറമ്പിൽ തേങ്ങയിടീക്കാൻ നിങ്ങള് പോവണ്ട കേട്ടോ, അവിടെ മുഴുവനും വയുക്കൽ ആയിരിക്കും., എന്തെങ്കിലും വന്നാൽ ആരുണ്ട് ഇത്തിരി ചൂടുവെള്ളം വെച്ച് തരാൻ അവിടെ.

 എന്റെ  ശ്വാസം മുട്ടിന്റെ അസുഖം വീണ്ടും തുടങ്ങിയിട്ടുണ്ട്, പോരാത്തതിന് അടുത്ത മാസം മുതൽ ഇവിടെ തണുപ്പ് തുടങ്ങാൻ പോവുകയാണ് പോലും. രണ്ട് മകരമാസം ഒരുമിച്ച് വന്നപോലെ ആയിരിക്കും ഇവിടുത്തെ തണുപ്പെന്ന് ആരോ പറഞ്ഞതായി ഓർമ്മയുണ്ട്.  അതുകൊണ്ട്,  അതിനു മുൻപ് തന്നെ എന്നെ നാട്ടിലേക്ക് പറഞ്ഞയക്കാൻ നിങ്ങള് അവനോട്  പറയണം, അല്ലെങ്കിൽ വേണ്ട നിങ്ങള്  തന്നെ ഒരു ടിക്കെറ്റെടുത്ത്  അവന് അയച്ച് കൊടുക്ക്, അതായിരിക്കും കുറച്ച് കൂടി നല്ലത്, അവരെ അധികം ബുദ്ധിമുട്ടിക്കേണ്ടല്ലോ.

‌‌‌‌‌‌‌‌‌‌‌-------------------------------------------------------------------------------------------------------------------- നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടെ കമന്റായി തന്നാൽ ഞാൻ ധന്യനായി

Wednesday, September 4, 2013

ശ്ശോ... എന്താല്ലേ, മ്മളെ ഗൾഫാരെ കാര്യം!!!!!!















ഭയങ്കരം തന്ന്യാ ല്ലേ, മ്മളെ ഗൾഫാരെ കാര്യം
ഇച്ചൂടത്തും തണ്പ്പത്തും
കഷ്ടപ്പെട്ട് കുടുമ്പം പോറ്റാന്ന് പറഞ്ഞാല്
ശ്ശോ... എന്താല്ലേ

പത്ത് പയിനാല് മണിക്കൂറ് ദെവസോം ഒറ്റനിപ്പല്ലേ, 
പണീന്ന് പറഞ്ഞ് നയിപ്പ് തന്നെ നയിപ്പ്,
മൂത്രൊയിക്കാൻ രണ്ട് മിൻറ്റ്, നിസ്ക്കരിക്കാൻ അഞ്ച് മിൻറ്റ്
പിന്ന, ചായക്കും  ചോറിന്നുംക്കൂടി
ഒരരമണിക്കൂറ്  വെവ്വേറെ കിട്ട്യാലായി

ചോറ് തിന്നുമ്പായ്ർക്ക്യും കാണ്ന്നത്, മേശന്മ വിരിച്ച
പേപ്പറില് വടക്കേലെ അന്ത്രുക്കാന്റെ ഫോട്ടം,
പാവം നല്ല മൻശ്യനായിനു, മരിച്ചു പോയീന്ന്
അത് കയിഞ്ഞായ്ച്ച ആയിനൂന്ന്
ഉമ്മാനെ വിള്ച്ചപ്പയാ തിരിഞ്ഞത്, 
ശ്ശോ... എന്താല്ലേ..

കെട്ട്യോളായിട്ട് ഒന്ന് സൊള്ളുന്നത് ചെലപ്പം
നട്ടപ്പാതിരാക്കായിരിക്കും
ഇനിക്കിവ്ടെ സുഗം തന്നെ, നെനക്കും കുട്ട്യേൾക്കും
എന്താ സുഗല്ലേ.,കുഞ്ഞന്റെ പനി കൊറവ്ണ്ടോ?
മുക്കീം മൂളീം,എന്തെങ്കിലും പറഞ്ഞാലായി,
അയിന്റടക്ക്, കരച്ചിലായി, പായ്യ്യാരായി,
അങ്ങനെ അവസാനം,
ങ്ങളെപ്പാ വര്വാന്ന്  ചോദിക്യുമ്പളേക്കും
ഫോണിലെ ക്രെടിറ്റ് തീരും, ശ്ശോ... എന്താല്ലേ,

ഇതൊക്കക്കയിഞ്ഞ് ലേശൊന്ന് മയങ്ങ്വാന്ന് വിചാരിക്കുമ്പം
തൊടങ്ങും, മൂട്ടേന്റെ കടി. മ്മള്  വര്ന്നതും കാത്ത്
ഒറക്കൊയിച്ചിരിക്യാ , പാവം.
പുയ്യാപ്പ്ലനേം കാത്ത് അമ്മായി ഇരിക്കുമ്പോലെ.

തിരിഞ്ഞുമ്മറിഞ്ഞും കെടന്ന്,
ഒറക്കൊരു സുഗായിറ്റ് വരുമ്പായിരിക്കും,
അട്ത്ത എടങ്ങാറ്, ഹോ!! ഒരു ഉളുപ്പുല്ലാണ്ട്,
സമയത്തിന് തന്നെ അടിഞ്ഞോളും, 
ഇട്ടൈമ്പീസിന്റെ ഒരു കാര്യം

ദെവസോം രാവില ഇണീക്കുമ്പം വിജാരിക്കും 
ഒക്കെ വലിച്ചെറ്ഞ്ഞങ്ങ് പോയാലോന്ന്
ന്നിട്ടോ? 
നെന്റെ കാർണ്ണോന്മാര് സമ്പാദിച്ച്ട്ട് ക്കോ അബ്ടെ
പാസ്പോർട്ടും എട്ത്ത് ഓടിങ്ങ് പോന്നതല്ലേ,
പൊരേന്റെ പണിയെങ്ങന തീർക്കും
വണ്ടീന്റെ ബാക്കി ലോണാര് അടക്കും
ഓളെ പണ്ടെങ്ങനെ എടുക്കും,

അതൊക്കെപ്പോട്ടെ, എങ്ങനെ ങ്ങി കുടുമ്പം പോറ്റും,
തോറ്റ എസ്സെൽസി ബുക്കോണ്ട് അവ്ട എന്ത് പണിഎട്ക്കാനാ.,
പിന്നേ.., പണ്ടേത്തെ മീമ്പണ്യൊന്നും ഇനി അവ്ട നടക്കൂല
അതൊക്ക കോർപറേറ്റ്കള് ലേലമ്പിട്ച്ച് കൊണ്ടോയ്ക്ക്ന് മോനേ,

പടച്ചോനേ..., മണി എട്ടാക്ന്ന്ന് തോർത്തുട്ത്ത്,
ബാത്രൂമിലേക്കോടി,പണ്ടാരടക്കാന്
രണ്ടാൾക്കാര് ഇന്ന്യൂണ്ട്  കുളിക്കാന്
ഓലെപ്പോലെ കോലൈസും വായില് വെച്ച് ഞാനും നിന്ന്, വരീല്
ശ്ശോ... എന്താല്ലേ...

(ശുഭം ?)

Thursday, July 11, 2013

ഒരു പാതിരാ ചമ്മലിന്റെ കഥ


ഞങ്ങളുടെ നാട്ടിലെ വല്യമ്പലത്തിലെ ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ഞങ്ങൾ കടോത്തുകാരെ സംബന്ധിച്ചിടത്തോളം ഒരു ബഡാ ആഘോഷമാണ്. ജാതി-മത (ഇപ്പോൾ ഭാഷയും) വ്യത്യാസമില്ലാതെ എല്ലാ നാട്ടുകാരും പങ്കെടുത്ത് ആർമാദിച്ച് അലങ്കോലിപ്പിക്കുന്ന  ഒരു മഹാ സംഭവം തന്നെയാണിത്. ഗൾഫിൽ പല സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഞങ്ങൾ യൂത്തന്മാർ ( അൻപത് വയസ്സുവരേ പ്രായമായവർ ഓൺലീ) ഒട്ടുമിക്കവരും ഉത്സവത്തിന്റെ സീസണായാൽ എങ്ങിനെയെങ്കിലും നാടു പിടിച്ചിരിക്കും; അത് ചിലപ്പോൾ  അമ്മോഷന് സുഖമില്ലന്നോ, അപ്പൂപ്പന്റെ ആണ്ടാണന്നോ സിന്ധിപ്പശുവിന് ഗർഭമാണെന്നോ  എന്നിങ്ങനെ കാരണങ്ങൾ പലതായിരിക്കുമെന്നു മാത്രം.,  എന്നാൽ ലക്ഷ്യം ഒന്നു മാത്രം, കളിച്ചും കുടിച്ചും ഉത്സവം അടിച്ചു പൊളിക്കുക. കളികളിൽ ഏറ്റവും മെയിനായിട്ടുള്ള ഐറ്റം  പൈസ വെച്ചുള്ള ചട്ടി കളിയാ, ആന മയിലൊട്ടകം പോലെ ഞങ്ങളുടേ നാട്ടിത്സക്കത്ത്ണയായി ഉണ്ടാകാറള്ള ഒരു തരം കളിയാണീ ചട്ടി കളി.

മനപ്പൂർവമാണെങ്കിലും, ചട്ടികളി ഭ്രാന്തനായ ഈ എളിയവനും മിക്കവാറും ഈ സീസണിലാണ് നാട്ടിലെത്തുന്നത്, ഇപ്രാവശ്യവും അതിന് ഒരു മാറ്റവും സംഭവിച്ചില്ല, കറക്റ്റ് എത്തിപ്പെട്ടത് ഉത്സവത്തിന്റെ രണ്ടാം നാൾ തന്നെ.

പത്തു മണിക്കു മുൻപായി വീട്ടിൽ തിരിച്ചെത്തിക്കോളാം എന്ന് കെട്ട്യോൾടെ തലയിൽ തൊട്ട് ഉഗ്രപ്രതിജ്യും സോപ്പിങ്ങിനായി ഒരു എക്സ്ട്രാ ഹഗ്ഗിംഗും കൊടുത്ത് എട്ടു മണിക്ക് മുൻപേ വീട്ടിൽ നിന്നും ചാടി, നേരേ ഉത്സവപ്പറമ്പിലേക്ക് വെച്ചു പിടിച്ചു. അവിടെ എന്നേയും കാത്ത് നമ്മുടെ എർത്ത് ഷാജി  നില്‍പ്പുണ്ടായിരുന്നു, വംശനാശം ഒരിക്കലും സംഭവിക്കാത്ത ഒരു പ്രത്യേകതരം  ജെനുസ്സാണിത്, എർത്തുകളുടെ ജീവിക്കുന്ന ഉദാഹരണം.എത്രകാലം ഗൾഫുകാരുണ്ടോ അത്രയും കാലം എർത്തുകളും നമ്മുടെ നാട്ടിൽ സജീവമായിട്ട്  ഉണ്ടാവും.

“ഇതെവിടെയാണു ബായ്“ മെയിൻ കവാടത്തിന്റെ അടുത്തുള്ള ബീഡക്കടയിലിരിക്കുന്ന ഹിന്ദിക്കാരൻ ചെക്കന്റെ അടുത്തിരുന്ന് നന്നായിട്ട് ചുവപ്പിച്ച് മുറുക്കിയിട്ടിരിക്കുകയാണ് കക്ഷി,

“ങ്ങള് മുറുക്കുന്നില്ലേ, നല്ല അസ്സല് ബീഡയാണ്, ഒന്നു മുറുക്കിക്കോ ബായ്” ഷാജി ടയ്റ്റാക്കാൻ തുടങ്ങി.

"മുറുക്കണമെന്നൊക്കെയുണ്ട് ഷാജ്യേ, പക്ഷേ പല്ലും ചോപ്പിച്ചോണ്ട് നട്ടപ്പാതിരാക്ക് വീട്ടിലേക്ക് കേറിച്ചെന്നാ കെട്ട്യോള്‍ മുഖം കറുപ്പിക്കും, പിന്നെ അതൊന്ന്  വെളുപ്പിക്കുമ്പോഴേക്കും നേരം വെളുത്തിരിക്കും.... എന്തു ചെയ്യാനാ., കെട്ടിപ്പോയില്ലേ...?

എന്തായാലും വേണ്ടീല്ല, ഒന്ന് മുറുക്കീട്ട് തന്നെ കാര്യം
  
“കൈസാഹേ  ബായ് ., ഏക് ബീഡാ ദിയോ യാർ

 സലാം സാബ്., മജ്ബൂത് വാലാ ചാഹിയേ, ക്യാ?..,

മജ്ബൂത്തിന്റെ അർഥം മനസ്സിലായില്ലെങ്കിലും ഷാജിയുടെ മുൻപിൽ കുറക്കേണ്ടാ എന്ന് കരുതി ഞാൻ അതു തന്നെ തരാൻ പറഞ്ഞു.

 “ഹാ.. മജ്ബൂത് വാ‍ലാ ദിയോ..,“




ബീഡയുടെ കാശും കൊടുത്ത് ഷാജിയോടൊപ്പം മെല്ലെ വയൽ വരമ്പിലൂടെ നടക്കാൻ തുടങ്ങി. ചുറ്റും ആളുകളുടെ ബഹളം, ഫ്രീക്ക് ചെക്കന്മാർ, സീസിയടിഞ്ഞ കിളവന്മാർ, പൌഡർ വാരി തേച്ച തരുണീമണികൾ,  സ്ഥലത്തെ പ്രധാന അമ്മായിമാർ , എല്ലാവരും അവരവരുടേതായ തൊഴിലുകളിൽ മുഴുകിയിരിക്കുന്നു.  കാർണിവൽ നടക്കുന്നതിന്റേയും, അനൌൺസ്മന്റുകളുടേയും കോലാഹലം മറുവശത്ത്.  മരണക്കിണറിൽ ബൈക്കുകൾ ചീറിക്കുന്ന ശബ്ദം കേട്ടപ്പോൾ ഷാജിക്കൊരു പൂതി

"മ്മക്കൊന്ന്  മരണക്കിണറിൽ കേറിയാലോ?, നാലു ബൈക്കും രണ്ട് മാരുതിക്കാറും ഒരുമിച്ചാണോലേ ഓടിക്ക്ന്നത് , ഭയങ്കരാന്നാ കേട്ടത് "  അവന്റെ മുഖത്ത് അത്ഭുതം..,

"എനക്കെന്താ ഷാജ്യേ?, ഇതൊക്കെ ഒരഭ്യാസാ?,., ഗൾഫിലൊക്കെ മരണക്കിണറിൽ ലോറിയടക്കം ഓടിക്കും, പിന്നാ നെന്റെ മാരുതി..," മുറുക്കാൻ ഞാനൊന്ന് നീട്ടിത്തുപ്പി. അവൻ വായയടച്ചു.

പണ്ടൊക്കെ അതിന്റകത്ത് ഒന്നു കേറിപ്പറ്റാൻ എന്തെല്ലം അടവുകളെടുത്തിരുന്നു,, അന്നൊക്കെ സൈക്കിളും ബൈക്കുമായിരുന്നു മെയിനായിട്ട്., എന്തൊരു ആരാധനയായിരുന്നു അവരോടൊക്കെ,  ഇപ്പം അതൊക്കെ ഒരു കുട്ടിക്കളി പോലെയാ തോന്നുന്നത്. നടപ്പു തുടർന്നു, ബീഡ ചവക്കുന്നതിനിടെ മുഖം നന്നായി വിയർക്കാൻ തൂടങ്ങി നല്ല സ്ട്രോങ്ങ് സാധനം തന്നേ, കൂടാതെ അസ്ഥാനത്ത് വല്ലാത്തൊരു വിമ്മിഷ്ടവും തുടങ്ങിയിരിക്കുന്നു, പടച്ചോനേ പണി പാളിയോ?
ഷാജി മരണക്കിണറിൽ കയറ്റാത്തതിന്റെ സങ്കടം ഉത്സവം കാണാൻ വന്ന പെൺപിള്ളേരെ വായ് നോക്കിക്കൊണ്ട് തീർത്തു, ഒന്ന് രണ്ടെണ്ണം നല്ല പച്ചത്തെറിയും പറഞ്ഞ് അവനെ ആട്ടുന്നതും കാണാം, ആ തക്കത്തിന് ഞാൻ വായിലെ മുറുക്കാൻ പുറത്തേക്ക് ഉഴിഞ്ഞു കളഞ്ഞു, നാലഞ്ച് പ്രാവശ്യം കാർക്കിച്ചു തുപ്പി. അതു കേട്ട് കൊണ്ട് ഷാജി തിരിഞ്ഞു നോക്കി,

“ങ്ങക്ക്, തെന്താ പറ്റിയത്”, ബീഡ തലക്ക് പിടിച്ചോ?

“ഹേയ്, അതൊന്നല്ല., ആ ബീഡ അത്രക്കങ്ങ് പോരാ, അതാ തുപ്പിക്കളഞ്ഞത്. (ബീഡ തലക്ക് പിടിച്ചാലെന്താ, ഹിന്ദിയിൽ നല്ലൊരു വാക്ക് കൂടി പഠിച്ചില്ലേ.) ഒന്നു കൂടി ആഞ്ഞ് തുപ്പിയിട്ട് മുണ്ടിന്റെ അറ്റം കൊണ്ട് വായ നന്നായി തുടച്ചു. വഴിയിൽ കണ്ട പെട്ടിക്കടയിൽ നിന്നും ഓരോ സോഡ വാങ്ങിക്കുടിച്ചു, ആമ്ലേറ്റിന്റെ മണം മൂക്കിലേക്ക് അടിച്ച് കേറുന്നുണ്ടെങ്കിലും ചട്ടി കളിക്കണമെന്ന അതിയായ മോഹം ഉള്ളിലുള്ളതിനാൽ, വേഗം അങ്ങോട്ടേക്ക് പോകാം എന്ന് ഞാൻ ഷാജിയോട് പറഞ്ഞു.

പെട്ടെന്നൊരാൾക്കും കടന്ന് ചെല്ലാൻ കഴിയാത്ത ഏതെങ്കിലും ഒരു ഗുദാമിലായിരിക്കും പതിവായി കളി നടക്കാറ്. കളിക്കാൻ താല്പര്യമുള്ളവരെ അങ്ങോട്ടേക്ക് പറഞ്ഞയക്കാനും, പോലീസുകാർ ആരെങ്കിലും കളിയുള്ള സ്ഥലത്തേക്ക് വരുന്നുണ്ടെങ്കിൽ ഉടനെ കളിക്കാർക്ക്  ന്യൂസ് എത്തിക്കാനും കളിക്കാരുടെ ശിങ്കിടികൾ ഫോണുമായി ഉത്സവപ്പറമ്പിൽ ചുറ്റിക്കറങ്ങുന്നുണ്ടാവും. എവിടെയാണു കളി നടക്കുന്നതെന്നറിയാതെ ഞങ്ങൾ കുറച്ചൊന്ന് കറങ്ങി.

ഞങ്ങളുടെ പരുങ്ങിക്കളി കണ്ട് ഏജെന്റുമാരിരൊരാൾ പെട്ടെന്ന് ഞങ്ങളുടെ മുൻപിൽ പ്രത്യക്ഷനായി, ബ്ലൂടൂത്തും ചെവിയിൽ കുത്തി ബോഡീഗാർഡിലെ സൽമാൻ ഖാനേ പോലേയൊരു പട്ടിണിക്കോലം.

കണ്ടപാടേ അയാൾ എന്നെ ഉഴിഞ്ഞൊന്നു നോക്കി..


“ങ്ങള് ഗൾഫാണല്ലേ?, കളിക്ക്യാൻ വന്നതാ?“
ഞാൻ ലുങ്കി മടക്കി കുത്തിയത്‌ കൊണ്ട്‌ എന്റെ കാലിലേക്ക്‌ നോക്കിയാണയാൾ ചോദിച്ചത്‌, ഞാനൊന്നു ഞെട്ടി?

“ചട്ടി കളിക്കാനാണോന്ന്?“


 ഹാവൂ ആശ്വാസമായി..,

“ആന്ന്..എവിടാ കളി? ഇവ്ട്ന്ന് കൊറേ പോകാനുണ്ടോ?“

ഏയ് അത്രൊന്നും പോകാനില്ല., ങ്ങള് ഇവ്ട്ന്ന് നേരപ്പോയിട്ട്‌ എടത്തോട്ട് തെറ്റുക.,. അവിടെ ഒരു ആൽമരണ്ട്.., അവ്ട്ന്ന് വലത്തോട്ടേക്ക് പോയിട്ട്...

അത്രയും മലയാളത്തിലും ബാക്കിപ്പറഞ്ഞത് വൊഡാഫോൺ ഭാഷയിലുമാണെന്നു തോന്നുന്നു
..,.......കറ ക്ര..ക്ര.ക്ക്ര........ ...............ക്ലി ....,ക്ലാക്.,.,.,.,.,.,.,,......കറ ക്ര..ക്ര.ക്ക്ര........ ...............ക്ലി ....,ക്ലാക്.,.,.,.,.,.^ >/,..

കളരിഗുരുക്കൾ വായ്ത്താരി പറയുമ്പോലേ ഒറ്റ ശ്വാസത്തിൽ പറഞ്ഞ് തീർത്തിട്ട് അയാൾ അടുത്ത ആളെ കാൻവാസ് ചെയ്യാൻ പോയി.   ഒരു മഴപെയ്ത് തോർന്ന പോലെ, എനിക്കൊന്നും മനസ്സിലായില്ല.


പത്തിരുപത്തഞ്ച് കൊല്ലം ഞാനിവിടെ ജീവിച്ചു, ഏതാണ്ട് ആറടിയോളം വളർന്നിട്ടും ഇവിടെ  ഇങ്ങനൊരു സ്ഥലമോ? ഞാൻ അതിശയിച്ചുപ്പോയി


 "ഷാജ്യേ നെനക്ക് മനസ്സിലായോ ഈ സ്ഥലം?" ഞാൻ ആസ്ക് ഏ ഫ്രെണ്ട് ഒപ്ഷൻ ഉപയോഗിച്ചു.


“അത്‌ മ്മളെ സിൽക്‌ സുലൈഗാന്റെ പൊരന്റട്ത്തല്ലേന്ന്“


ഹേ!! അതേതാ ഇപ്പാഞ്ചയത്തിലൊരു സിൽക്‌ ?


അത് മ്മളെ സൂറാബീടെ മോളാ... ആ‍...


ആ മ്മളെ സൂറമ്മായിന്റേയോ? ഏ!!! ഓലെ മോളും ലൈനിൽ എറങ്ങ്യോ?


"പിന്നല്ലാണ്ട്‌,  ങ്ങളെന്ത് ഗൾഫാരനാ., നാട്ടിലെ വെവരങ്ങളൊന്നും ങ്ങക്കറിയൂലേ? ഇപ്പെല്ലേടത്തും ന്യൂ ജനറേഷന്റെ കാലല്ലേന്ന്.., സൂറാത്താക്ക് വയസ്സിപ്പം എത്രായീന്നാ ങ്ങളെ വിചാരം,  പത്തമ്പത്തഞ്ചായില്ലേ, പോരാത്തതിനു ഊരേം തളർന്ന് കെടപ്പിലൂആയി.., എത്രാന്ന് വെച്ചിട്ടാ നാട്ടാരേ സേവിക്ക്വാ.. ഓലുക്കും വേണ്ടേ റെസ്റ്റും റിട്ടേർമെന്റൊക്കെ .. മൂപ്പത്തി ഇപ്പം പൊറത്താ കിടത്തം..,, സിൽക്ക് അകത്തും..


ഏ.....?


ആ‍ാ‍...


 പണ്ട്  സ്കൂളില്‍ പഠിക്കുന്ന കാലത്ത് അവളെ നോക്കിയിരുന്ന് വെള്ളമിറക്കിയതിനു കരീം മുൻഷിയോട് എത്ര തല്ലു വാങ്ങിച്ചതാ,.. ഹോ..അതൊക്കെ ഒരു കാലം, മനുഷ്യന്മാർ വളരുന്നതിനനുസരിച്ച് കോലോം മാറിപ്പോകുന്നു.

 "എല്ലാരും കുട്ട്യേളായി തന്നെ ഇരുന്നാൽ മതിയായിരുന്നു, മനസും ശരീരോം വളരാത്ത നിഷ്കളങ്കരായ കുട്ടികൾ , ല്ലേ ഷാജ്ജ്യേ?"

ഹ്മ്മും... ഷാജിയൊന്നു ഇരുത്തി മൂളി


 “ന്നിറ്റ്‌ വേണം നയിച്ച്‌ നയിച്ച് മ്മളെ വാപ്പാന്മാരുടെ ഊപ്പാടെളകാൻ, ല്ലേ...”


പ്ടം, ഞാൻ വായയുടെ ഷട്ടറിട്ടു.


 ഇവിടെ ജീവിച്ച്‌ വളരുന്നവനാണിവൻ.. പുതുമഴ കൊണ്ടാൽ ജലദോഷം പിടിക്കുമെന്നും,   എല്ലാ ദിവസവും “കെട്ട്യോളെ മാത്രം“ സ്നേഹിക്കാൻ പറ്റില്ലെന്നും ഇവനു നന്നായറിയാം. അങ്ങനത്തെ  ഇവന്റടുത്ത് ഗൾഫുകാരന്റെ ഒലക്കേമ്മലെ നൊസ്റ്റാൽജിയ പറഞ്ഞിട്ട്  ഒരു കാര്യവുമില്ല, പിന്നെ ഞാനൊന്നും മിണ്ടിയില്ല,.,


കളിക്കാനു ഊർജ്ജം മാക്സിമം കാലിലേക്കാവാഹിച്ചെടുത്ത്  വേഗം അവന്റെ കൂടെ വരമ്പത്തൂടെ നടക്കാൻ തുടങ്ങി. വരമ്പവസാനിക്കുന്നിടത്ത്  വരേ മാത്രമേ ഉത്സവക്കമ്മറ്റിയുടെ ട്യൂബ് ലൈറ്റിന്റെ സഹായം ലഭിക്കുകയുള്ളൂ,  പിന്നീടങ്ങോട്ട്  ഇടവഴിയാണ്. കല്ലുകൾ നിറഞ്ഞ ഇടവഴി, കുറച്ച് ബുദ്ധിമുട്ടുള്ള വഴിയാണ്.,  ഞാൻ വേഗം എന്റെ സ്മാർട്ട് ഫോണെടുത്ത്‌, എന്നിട്ട് അതിൽ നാഞ്ച് തോണ്ടലു തോണ്ടി., ടോർച്ച്‌ ഫംഗ്ഷൻ സ്റ്റലായിട്ട് ഓണാക്കി മുന്നിലായി നടന്നു., ഷാജിക്കും കൂടി കാണാനായിട്ട് ചൂട്ട് വീശുമ്പോലേ മുന്നോട്ടും പിന്നോട്ടും ആട്ടികൊണ്ടിരുന്നു. പക്ഷേ ആ എക്സർസൈസ് അധികം വേണ്ടി വന്നില്ല., പെട്ടെന്നുള്ള ഒരു കതിന വെടിയുടെ ശബ്ദം കേട്ട് കൈ വിറച്ച് ഫോൺ നിലത്തേക്ക്തെറിച്ചു വീണു.


പടച്ചോനേ എന്റെ ഫോൺ...ചാടി വീണു എടുക്കുമ്പോഴേക്കും അതിന്റെ മൂന്നാം കണ്ണും അടഞ്ഞിരുന്നു, ബെസ്റ്റ്, ഏതായാലും ഇനി കെട്ട്യോൾ വിളിച്ച് ഇടങ്ങാറാക്കുമെന്ന പേടി വേണ്ട.എന്റെ സ്മാർട്ട് ഫോൺ അക്രമം കണ്ട് സഹികെട്ടിരുന്ന ഷാജി,  ഒരു ചാൻസ് കിട്ടാൻ കാത്തിരുന്നതായിരുന്നു എനിക്കിട്ടൊന്ന് തിരിച്ച് താങ്ങാൻ,


“ങ്ങളാ ബുസ്തകെട്ത്ത് അരേൽ ചെരുത്‌ന്റെ മൻശ്യാ.


എന്നിട്ടവൻ അവന്റെ നോകിയ 1100 പുറത്തെടുത്തു., ഇത് കണ്ടോ ങ്ങള്, ഇതാണു ഫോണ്., ഇതിപ്പം പാറന്മലേക്കെറിഞ്ഞാലും വെള്ളത്തിൽ വീണാലും ഒരു പ്രശ്നോം ഇല്ല, ഇവനിപ്പഴും രാജാവു തന്ന്യാ., ഈനെ വെല്ലുന്നരു ഫോണ് കണ്ടുപിട്ക്യാൻ ഇനി മാർക്കോണി ഒന്നൂടെ ജനിക്കേണ്ടി വരും., അല്ല പിന്നേ.., ടോർച്ച് തെളിയിച്ച് ഷാജി മുൻപേ നടന്നു., , ഇപ്പം ഷാജി സ്മാർട്ടായി, ഞാൻ സ്കൂട്ടായി,  .


മാർക്കോണി അല്ല മൊബൈൽ കണ്ടു പിടിച്ചതെന്ന് എനിക്കവനോട് പറയണമെന്നുണ്ടായിരുന്നു,, പക്ഷേ അത്രക്കങ്ങ് ധൈര്യം വന്നില്ല. പിന്നീട് ഞാൻ താത്വികമായി ഒരു അവലോകനം നടത്തിയപ്പോൾ അവൻ പറഞ്ഞതിലും കാര്യമുണ്ടെന്ന്  തോന്നി, അങ്ങിനെത്തന്നെയാണെന്ന് ഞാൻ മനസ്സിനെ അംഗീകരിപ്പിച്ചു, സധൈര്യം അവന്റെ പിന്നാലേ നടക്കാൻ തുടങ്ങി

 
പടച്ചോനേ, നടന്ന് നടന്ന് എന്റെ  ഊര പരിപ്പായെന്നാ തോന്നുന്നത്

“ഷാജ്യേ, മ്മക്ക് കുറച്ചിവിടെ ഇരുന്നിട്ട് പോവാം., “
 മൂത്രമൊഴിക്കാൻ പോലും ടാക്സി വിളിക്കുന്ന ഞാൻ ഇത്ര ദൂരം കാൽ നടയായി പോകുന്നത് ഗൾഫിൽ പോയിത്തുടങ്ങിയതിനു ശേഷംഇത് ആദ്യമായിട്ടായിരിക്കും. ഇടുങ്ങിയ വഴികളിലൂടെ നടന്നു നടന്നു എന്റെ ഊപ്പാടിളകി.  ഷാജി കൂളായിട്ട് ഒരു മൂളിപ്പാട്ടൊക്കെ പാടുന്നുണ്ട് :O, അവനിതൊക്കെ സിമ്പിൾ, ഞമ്മക്കിത് ശബരിമല

"ഇരിക്ക്യാനോ?, അങ്ങനാണേൽ ങ്ങക്ക് ഓളേം കെട്ടിപ്പിടിച്ച് പൊരേലിരുന്നാ പോരായ്നോ?.,. വേഗം പോയാൽ കൊറച്ചധികം നേരം കളിക്ക്യാം., പോലീസ് ബന്നാപ്പിന്നെ കളിയും നടക്കൂല ഒരു മണ്ണാങ്കട്ടയും നടക്കൂല, അതും പറഞ്ഞ് അവൻ നടത്തത്തിനു വേഗം കൂട്ടി.,

അതും ശരിയാണ്, കളിയാണല്ലോ നമ്മുടെ പ്രധാന ലക്ഷ്യം, അതിനാണല്ലോ ഇത്രയും കഷ്ടപ്പെട്ട് ഇവിടം വരേ വന്നത്, എന്തും വരട്ടേ എന്ന്  മനസ്സിൽ മാത്രം പറഞ്ഞ്  ഞാന്‍ വീണ്ടും നീട്ടി വലിച്ച് നടക്കാൻ തുടങ്ങി. .
************************************************************************

അവസാനം.,. അതേ അവസാനം ഞാനിതാ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു...

ഗ്രഹണി പിടിച്ചവന് ന്യൂട്ടല്ല കിട്ടിയ പോലേയായി എന്റെ ഹാല്


 അതാ അങ്ങോട്ടു നോക്കൂ, അവിടെ ഒരു വലിയ പറമ്പ്, അതിൽ നിറയെ മഴക്കാലത്ത്‌ പാറ്റ പൊടിഞ്ഞ മാതിരി പെട്രോമാക്സുകൾക്ക്‌ ചുറ്റും നൂറായിരം ആൾക്കാർ വട്ടമിട്ട്‌ നിൽക്കുന്നു, ഇരിക്കുന്നു.,. തർക്കിക്കുന്നു, ആർപ്പ് വിളിക്കുന്നു.. ആർമാദിക്കുന്നു...ഹോ...

ഇതിലും വലിയൊരു നൊസ്റ്റാൾജിയ വേറേ എവിടെയെങ്കിലും കിട്ടുമോ?


വേദനയും ക്ഷീണവും ഞാൻ ഡീ-ആക്റ്റിവേറ്റ് ചെയ്തു, ആട്ടിൻ സൂപ്പും കോപ്പും ഒന്നും ഇല്ലാതെ തന്നെ ഊരക്കും മുട്ടുങ്കാലിലും എവിടുന്നാന്നറിയില്ല ഒരു പുതിയ എനർജി കിട്ടി. പിന്നിൽ നിന്നും ആരെല്ലാമോ “ഡോണ്ട് കട്ട് ദ ലൈൻ“ എന്ന് പച്ചമലയാളത്തിൽ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല. മുന്നിൽ നടക്കുന്ന ഷാജിയെയും, മറ്റുള്ള ഭക്തജനങ്ങളേയു തട്ടി മാറ്റി ഞാൻ ആഞൊരു കുതിപ്പായിരുന്നു ആ മൈതാനത്തേക്ക്.





നിലത്ത് വിരിച്ചിരിക്കുന്ന ഒരു വെള്ളത്തുണി,അതിൽ ചുവന്ന കളറിൽ ഒന്നു മുതൽ ആറു വരേയുള്ള പുള്ളിക്കുത്തുകൾ, വലത്തേ സൈഡിൽ മണ്ണിൽ ഉറപ്പിച്ചു വെച്ച പിഞ്ഞാണത്തിന്റെ ഒരു മീഡിയം സൈസിലുള്ള പ്ലേറ്റ്, അതിൽ കറങ്ങി കൊണ്ടിരിക്കുന്ന ആറു മുഖങ്ങളുള്ള ആനക്കൊമ്പു കൊണ്ട് ഉണ്ടാക്കിയ ഡൈസ്, ഇടത്തേ സൈഡിൽ വെളിച്ചത്തിനായി ഒരു പെട്രോമാക്സ്, കളി നിയന്ത്രിക്കുന്ന ആൾ ചമ്രം പടിഞ്ഞിരിക്കുന്നു, അയാളാണ്  ഉണ്ട(ഡൈസ്) പാത്രത്തിൽ വെച്ച് കറക്കുന്നതും നറുക്ക് കിട്ടിയവർക്ക് പണം  നൽകുന്നതും,   പെട്രോമാക്സിനടുത്തായി അയാളുടെ അസിസ്റ്റന്റും ഉണ്ടാവും, ഓരോ റൌണ്ട് കളി കഴിയുമ്പോഴും അയാൾ ബീഡി തെറുപ്പുകാരന്റെ കൈവേഗത്തോടെ കളത്തിൽ ചുരുട്ടിയിട്ട പൈസ വാരിയെടുത്ത് നിവർത്തി തന്റെ ഇരിപ്പിടത്തിന്റെ അടിയിലുള്ള പാക്കറ്റിൽ വെയ്ക്കുന്നു. ഇത് ഓരോ റൌണ്ടിലും തുടർന്നു കൊണ്ടേയിരിക്കുന്നു.


ഷാജി എങ്ങോട്ടേക്കോ അപ്രത്യക്ഷമായിരുന്നു., അവൻ എവിടെങ്കിലും പോട്ടേ.,. ഞാൻ കളത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.പേഴ്സിൽ നിന്നും പണമെടുത്ത് ഐശ്വര്യമായി ആറാം കളത്തിൽ തന്നെ നൂറിന്റെ ഒറ്റ നോട്ട്‌ ചുരുട്ടി ഇട്ടു, ഭാഗ്യമുള്ളവർ ആറ് ചോറ് തരും എന്ന് പറയും, അല്ലാത്തവർ വേറേ പലതും പറയും, ഒൻപതാം കളമുണ്ടായിരുന്നെങ്കിൽ ഞാൻ അതിലിട്ടേനേ എന്നത് വേറേ കാര്യം.


പത്ത് രൂപ മുതൽ ആയിരം രൂപയുടെ നോട്ടുകൾ വരേ ഓരോരോ കളങ്ങളിലായി നിറഞ്ഞു കൊണ്ടിരുന്നു. എല്ലാരും പണത്തിനു ടൈറ്റാണ് ടൈറ്റാണ് എന്ന് പറയുമെങ്കിലും ഇവിടെ പണത്തിന് പഞ്ഞമില്ല, ഒരു വിലയുമില്ല.,


ഞാൻ ഉണ്ട(ഡൈസ്) തിരിയുന്നത് നോക്കി നിന്നു, ഉള്ളിൽ ചെറിയൊരു ടെൻഷൻ., എന്റെ നമ്പര്‍ തന്നെ വരുമോ എന്ന ആശങ്ക. പണം പോയിരിക്കുന്നവരിൽ പലരും സിഗരറ്റ് ആഞ്ഞാഞ്ഞ് വലിക്കുന്നതും., മൂക്കീക്കൂടെ അതിലും സ്പീഡിൽ പുറത്തേക്ക് വിടുന്നതും കാണാം. കുറച്ചു നേരത്തെ കറങ്ങലിനു ശേഷം ഉണ്ട, തിരിഞ്ഞു തിരിഞ്ഞു തല ചുറ്റി കട കടാ ശബ്ദത്തോടെ പ്ലെയ്റ്റിന്റെ നടുവിലായി വിശ്രമിച്ചു,


ബലേ ഭേഷ്‌., ആറാം കളം തന്നെ അടിച്ചിരിക്കുന്നു.,, അതേ എന്റെ നമ്പർ തന്നെ, എനിക്ക് ഭയങ്കര സന്തോഷമായി, രണ്ട് കയ്യും നീട്ടി അഞ്ഞൂറു രൂപ വാങ്ങി നെറ്റിയിൽ വെച്ച് പോക്കറ്റിലേക്ക് തിരുകി. എന്നേപ്പോലേ തന്നെ ഒന്നു  രണ്ട് പേർ കൂടി അതേ കളത്തിന്റെ അവകാശികളായിരുന്നു., അവർക്കും കിട്ടി അഞ്ചിരട്ടി.

ഉണ്ട വീണ്ടും ഓടിത്തുടങ്ങി, ഞാനൊന്നു ഞെളിഞ്ഞു നിന്നു, കളത്തിലേക്ക് ആൾക്കാർ വീണ്ടും പൈസ എറിഞ്ഞും തുടങ്ങി, ഞാൻ പൈസ കളത്തില്‍ വെക്കും മുന്‍പ് മനസ്സാലെ ഒരു ന്യൂമറോളജിക്കൽ കാൽക്കുലേഷൻ നടത്തി; കഴിഞ്ഞ വട്ടം അടിച്ചത് ആറ്., ..ആറും ആറും കൂട്ടിയാല്‍ പന്ത്രണ്ട്, ഒന്നും രണ്ടും കൂട്ടിയാൽ മൂന്ന്.., യ്യേസ്..,  എന്നിട്ട് നൂറിന്റെ രണ്ട്  നോട്ടെടുത്ത്  ഞാന്‍ മൂന്നാം കളത്തിലേക്കെറിഞ്ഞു,., ആറാം കളം ഇപ്രാവശ്യം കാലിയായിരുന്നു, അതിനൊരു കാരണമുണ്ട്, കഴിഞ്ഞ വട്ടം അടിച്ച കളം തൊട്ടടുത്ത വട്ടം വീണ്ടും അടിക്കില്ല എന്നൊരു അലിഖിത നിയമം കളിക്കാർക്കിടയിലുണ്ട്, അതാണ് അതിന്റെ ഒരു ഗുട്ടൻസ്.


പ്ലേറ്റില്‍ ഉണ്ട വീണ്ടും നിശ്ചലമായി നിന്നു, ദേ വന്നു എന്റെ നമ്പർ വീണ്ടും,എനിക്കു വയ്യ, ചുവന്നു തുടത്ത് നല്ല മൊഞ്ചായിട്ടുള്ള മൂന്നു പുള്ളികൾ..,


 അതേ വീണ്ടും ആ ഭാഗ്യവാൻ ഞാൻ തന്നെ., പണം വാങ്ങി പോക്കറ്റിൽ തിരുകുമ്പോൾ, നമ്മളെ കണക്കു (കണക്കല്ല വിഷയമെങ്കിലും) പഠിപ്പിച്ച നമ്പൂരി മാഷിനു മനസ്സിൽ ഒരായിരം നന്ദി പറഞ്ഞു. പെട്ടെന്ന് എവിടുന്നാന്നറിയില്ല, അടിച്ച രൂപ പോക്കറ്റിലിട്ട അതേ സമയത്തു തന്നെ, നമ്മുടെ ഷാജി എന്റെ മുന്‍പില്‍ പ്രത്യക്ഷനായി :D


“ങ്ങളെ ദിവസാണിന്ന്, ങ്ങളു പറയുന്നേട്ത്താ ഉണ്ട നിക്കുന്നത്‌, ങ്ങളൊരു സമ്പവം തന്ന്യാ“ ുടങ്ിയുറച്ു വക്കുകളിൽ ഷാജി എന്നെ വല്ലാണ്ടൊന്നു പൊക്കി, അതും പറഞ്ഞ്‌ രൂപ ഇരുന്നൂറും പൊക്കി അവൻ അപ്പോൾ തന്നെ അപ്രത്യക്ഷനാവുകയും ചെയ്തു.

അടുത്ത പന്ത്യം കുറച്ച്‌ ഉഷാറാക്കി വച്ചു, അൻപത്തിന്റെ ഉള്ളിൽ രണ്ട്‌ നൂറിന്റെ നോട്ട്‌ തിരുകി വെച്ച്‌ വീണ്ടും ആറാം കളത്തിലേക്കെറിഞ്ഞു, കഴിഞ്ഞ രണ്ടുവട്ടവും ഞാൻ തന്നെ അടുപ്പിച്ച് അടിച്ചതു കണ്ടിട്ട് ഒന്നു രണ്ടു കുശാഗ്രബുദ്ധികൾ എന്റെ തോണിയിൽ ചാടിക്കയറി,  ആറാം കളത്തിൽ തന്നെ നോട്ടുകൾ ശ്രദ്ധാപൂർവ്വം വെച്ചു, കൈകെട്ടി നിന്നു. സുസ്മേര വദനായി ഉണ്ട(ഡൈസ്) കറങ്ങുന്നത്‌ വളരേ കൗതുകത്തോടെ ഞാൻ നോക്കിയിരുന്നു, എന്റെ നേരെ എതിർവശം നിന്ന ഒരു മീശക്കാരൻ കൊസ്ട്യൻ മാർക്ക് പോലെ എന്നെ ഒന്നു നോക്കി. ഗൊച്ചു മീശേ, ആറാം കളത്തിൽ തന്നെ ധൈര്യമായി വെച്ചോ,  ഒന്നും പേടിക്കാനില്ല, എന്ന് പ്രേം നസീർ ഭാവത്തിൽ ഞാൻ അയാൾക്കും ഒരു ആംഗ്യം കൊടുത്തു. അയാൾ തഥാ ചെയ്തു.


പതിവു പോലേ ഉണ്ട കറങ്ങിത്തിരിഞ്ഞു നിന്നു, അതേ കട കടാ ശബ്ദത്തിൽ, അതേ പ്ലൈറ്റിൽ., പക്ഷേ...., പക്ഷേ... ഈ പ്രാവശ്യം രണ്ടാം വട്ടവും അടിച്ചത് മൂന്നാം നമ്പർ തന്നെ, പടച്ചോനേ.... എന്റെ മുഖത്തെ സുസ്മേരം ഓഫ്ഫായി, പൈസ പോട്ടേന്ന് വെക്കാം., പക്ഷേ ബേസിക് തിയറി ഓഫ് ചട്ടി കളി ?.,. റിയല്ലീ ഇറ്റീസ് ചീറ്റിംഗ്..,


മീശക്കാരൻ എന്നെ നോക്കി കണ്ണുരുട്ടി മൂന്നു എന്നോ അഞ്ച്‌ എന്നോ മറ്റോ അയാൾ പറഞ്ഞതായി എനിക്കു തോന്നി. ചുറ്റുമുള്ള കോലാഹലത്തിൽ എന്താണു അയാൾപറഞ്ഞതെന്ന് എനിക്ക്‌  ശരിക്ക് മനസ്സിലായില്ല.


കണക്കു പിഴച്ചോ? ഗൾഫിൽ ദിവസവും പത്തു പന്ത്രണ്ട് ബ്രാഞ്ചുകളിലെ ലക്ഷങ്ങളുടെ ഇടപാടുകൾ നടത്തുന്ന എനിക്ക് വെറും ആറുകളങ്ങൾ മത്രമുള്ള ഈ ചീളുതുണിയിൽ കണക്കുകൾ തെറ്റാനോ., ? നോ.., നൊ നൊ നോ..., പാടില്ല.. നമ്പൂരി മാഷേ.( ., ഹോ... ഉം..... )വീണ്ടും മനസ്സിൽ ധ്യാനിച്ച്‌ ഇപ്രാവശ്യം പന്ത്യം അഞ്ചാം കളത്തിൽ വെച്ചു., അതും അഞ്ഞൂറിന്റെ കടകട നോട്ട്. മീശക്കാരൻ ഈ പ്രാവശ്യവും എന്റെ അതേ കളത്തിൽ തന്നെ പന്ത്യം വെച്ചു., അയാളും വെച്ചത് അഞ്ഞൂറിന്റെ നോട്ട്, പക്ഷേ കട കട എന്റെ നെഞ്ചിൽ ആണെന്ന് മാ‍ത്രം. ഇപ്രാവശ്യം ഉണ്ട കറങ്ങുന്നത്‌ കാണാൻ വല്യ ചന്തമൊന്നും തോന്നിയില്ല,


 വീണ്ടും പതിവുപോലെ ഉണ്ട തലചുറ്റി പ്ലേറ്റിലേക്ക് വീണു., പക്ഷേ എന്റടുത്ത് നിൽക്കുന്നവന്റെ മറവായതിനാൽ ഏതാണു നമ്പർ എന്ന് എനിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല, എന്നാൽ മൂന്നാം കളത്തിലെ പണമൊഴികെ ബാക്കിയെല്ലാം അസിസ്റ്റന്റ് ചെക്കൻ വാരിയെടുത്തപ്പോൾ എനിക്ക്  കര്യമനസ്സിലായി.,, വീണ്ടും മൂന്നാം നമ്പറു തന്നേയ് അടിച്ന്ന്. 
ഇപ്രാവശ്യം ഞാൻ ശരിക്കും തളർന്നുപോയി, മീശക്കാരൻ പറഞ്ഞത് ആ കോലാഹലങ്ങൾക്കിടയിലും ഞാൻ വ്യക്തമായി കേട്ടു, നേരത്തേ പറഞ്ഞ അതേ നമ്പറുകൾ തന്നേ.,ഇനി അവിടെ നിൽക്കുന്നത് സാമ്പത്തികമായും ആരോഗ്യപരമായും നല്ലതിനല്ലെന്ന് എനിക്ക്‌ തോന്നി.

മെല്ലെ ഞാൻ അടുത്ത കളിക്കാരന്റെ അടുത്തേക്ക്‌ നീങ്ങി. എന്തായാലും അവിടെ പോയത് മുഴുവൻ ഇവിടുന്ന് നേടിയെടുക്കണം., ഒരു ഇറക്കത്തിന് ഒരു വളവുണ്ടെന്നാണല്ലോ.,.ആദ്യം ശാന്തമായി അവിടെയിരുന്നു, പിന്നെ ഒരു സിഗരറ്റിന് തീകൊടുത്തു , എന്നിട്ട് കളി തുടങ്ങി.,  പക്ഷേ,,, എന്റെ ഭാഗ്യദേവതക്ക് ആരോ കണ്ണു വെച്ചിരുന്നു. പന്ത്യങ്ങൾ മാറി മാറി വെച്ചു നോക്കി., ഒരു രക്ഷയുമില്ല, നമ്പൂരി മാഷ് ചതിച്ചെന്നാ തോന്നുന്നത് എല്ലാ കണക്കുകൂട്ടലുകളും ഒന്നൊന്നായി തെറ്റികൊണ്ടിരുന്നു, ഇന്ത്യൻ രൂപയുടെ മൂല്യം ശരിക്കും മനസ്സിലായിത്തുടങ്ങി. കളിക്കളങ്ങൾ മാറ്റി മാറ്റി ചവുട്ടി, വീണ്ടും തഥൈവ. അവസാനം പോക്കറ്റിലെ കാശും പാക്കറ്റിലെ സിഗരറ്റും തീർന്നത് മിച്ചം. എന്തൊരു ആവേശമായിരുന്നു ഇവിടേക്കിങ്ങ് എത്താഞ്ഞിട്ട്. ഹുദാ ഗവാ.,. എല്ലാം പോയില്ലേ..,


ഇനിയെന്താണ് വഴി എന്നാലോചിച്ച് കറങ്ങി നടക്കുന്നതിനിടയിൽ എത്തിപെട്ടത് ഷാജി  കളിക്കുന്നിടത്താണ്. ഡിം..., മനസ്സിലൊരു രണ്ടു കുത്തോട് കൂടിയ ഒരു ഡി ചിരി വിടർന്നു...  “:D“


ഞാൻ നോക്കുമ്പോൾ മൂപ്പര് നല്ല സൂപ്പറായിട്ട് കളിക്കുന്നു., നന്നായി നേടിയിട്ടുണ്ടെന്ന് മുഖം കണ്ടാൽ മനസ്സിലാവില്ലെങ്കിലും പോക്കറ്റിന് കളവ് പറയാൻ കഴിയില്ലല്ലോ?  എന്റെ ഇരുന്നൂറ് പൊക്കിക്കൊണ്ട് പോയവനല്ലേ, ഞാൻ കൊടുത്ത പൈസ കൊണ്ടായിരിക്കുമല്ലോ ഇവൻ ഇത്രയും നേടിയത്,  എന്തും വരട്ടെ., ഒരഞ്ഞൂറ് വാങ്ങിയിട്ട് തന്നെ കാര്യം..,


ഷാജ്യേ... അത്യാവേശത്തോടെ അവന്റെ സ്റ്റാറ്റസിനു ഞാൻ ഒരു സ്മൈലി കമ്മന്റ് ചെയ്തു, കൂടാതേ വെരു വിരൽ പൊക്കി വെച്ച് ഒരു ലൈക്കും കൊടുത്തു., പക്ഷേ., പോക്ക് കിട്ടിയ ബുജിയുടെ അവസ്ഥയായിരുന്നു അവന്റെ മുഖത്ത്. നമ്മള് വിളിച്ചത് മൂപ്പർക്ക് അത്രക്കങ്ങ് ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു..,


ഏതായാലും ആവശ്യക്കാരനു ആത്മാഭിമാനമില്ലെന്ന് പറഞ്ഞ പോലെ, ഞാൻ വേഗം അവന്റടുത്ത് ചെന്നു, ചെവിയിൽ ആവശ്യം അറിയിക്കേണ്ട താമസം, വെറളി പിടിച്ച പോത്തിനെപ്പോലെ ക്രൂദ്ധമായെന്നെ നോക്കിയിട്ട്, “മൻശ്യനെ കളിക്ക്യാനും സമ്മതിക്കില്ലാ.., ഇന്നാ ങ്ങളെ ഇരുന്നൂറ് രൂഫ”... എന്നും പറഞ്ഞ് രണ്ട് നൂറിന്റെ നോട്ടെടുത്ത് എന്റെ കയ്യിൽ എറിഞ്ഞ് തന്നിട്ട് അവൻ കളി മതിയാക്കി എഴുന്നേറ്റ് പോയി. (ഇങ്ങിനെ എഴുന്നേറ്റു പോകുന്നത് കളിക്കാരുടെ ഒരു തരം നമ്പറാണ്, കാരണം പണം അടിക്കുന്ന ആളിനെ ചുറ്റിപ്പറ്റി ഇരവു വാങ്ങാനായി കുറേപ്പേർ കാത്തു നിൽ‌പ്പുണ്ടാവും, അവർക്കൊന്നും ഒന്നും കൊടുക്കാതെ അടിച്ച പണവുമായി സ്ഥലം കാലിയാക്കാൻ ഇത്തരം അഭിനയങ്ങൾ ഉപകരിക്കും.)


എന്തായാലും പിച്ച കിട്ടിയ ആ ഇരുന്നൂറ് രൂപയുമായി വീണ്ടും ആദ്യം ഞാൻ കളി തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തി.  നിന്ന നിൽ‌പ്പിൽ കണക്കൊന്നും കൂട്ടാതെത്തന്നെ ഒരു നൂറിന്റെ നോട്ട് മുകളിൽ നിന്നും താഴോട്ടേക്കിട്ടു. ചെന്നു വീണത് ഒന്നിന്റേയും രണ്ടിന്റേയും നടുവിൽ.,, കളിക്കാരൻ എവിടെ വെക്കണം എന്ന് ആംഗ്യത്തിൽ ചോദിച്ചു., ഇഷ്ടമുള്ളിടത്ത് വെച്ചോളാൻ ഞാൻ പറഞ്ഞു., രണ്ടു മൂവായിരം പോയികിടക്കുന്ന എനിക്കാ ഒരു നൂറു രൂപ.., അയാളത് ഒന്നാം കളത്തിൽ എടുത്തിട്ടു., നറുക്കടിക്കാൻ ഒരു സാധ്യതയും ഇല്ലാത്ത കളത്തിലാണ് സാധാരണയായി കളിക്കാർ പന്ത്യം എടുത്ത് വെക്കുന്നത്., ചില വിദ്വാന്മാർ ഉണ്ട കറങ്ങിത്തിരിഞ്ഞ് തീരാറാവുമ്പോൾ പന്ത്യം എടുത്തെറിയുന്നത് കാണാം, ഭാഗ്യം എങ്ങിനേയെങ്കിലും തുണക്കും എന്ന് പ്രതീക്ഷിക്കുന്നവർ, ഞാൻ നിസ്സംഗ ഭാവത്തോടെ ഇതെല്ലാം നോക്കിയിരുന്നതേയുള്ളൂ, എന്നാൽ എന്റെ നിർഭാഗ്യമെന്ന് പറയട്ടേ.,., ഇപ്രാവശ്യം എല്ലാവരേയും ഞെട്ടിച്ച് കൊണ്ട് ഉണ്ട പറഞ്ഞത് നമ്പർ ഒന്ന് എന്നായിരുന്നു.,


ഹേ!! ഒന്നാം നമ്പറോ?, എന്റെ ശ്വാസം തിരിച്ചു കിട്ടി, ഒരിക്കലും പ്രതീക്ഷിക്കാതെ വീണ്ടും ഭാഗ്യ ദേവത എന്നെ തുണച്ചിരിക്കുന്നു., ഉള്ള പൈസ നൂറു വീതം ണ്ട് പന്ത്യം വ വെച്ച് മനസ്സമാധാനത്തോടേ വീട്ടിലേക്ക് പോവാം എന്ന് കരുതിയതാ., അതിനും സമ്മതിക്കൂലാ എന്നു വെച്ചാൽ എന്താ ചെയ്യാ?


 ഇപ്പോൾ മൊത്തം അറുനൂറ് രൂപയുണ്ട് കയ്യിൽ, പോയത് പോട്ടേന്ന് വിചാരിച്ച് ഉള്ളതും കൊണ്ട് വീട്ടിലേക്ക് പോവാം എന്ന് കരുതി തിരിച്ചു നടക്കാൻ തുടങ്ങിയെങ്കിലും,  മനസ്സ്  ആ അഭിപ്രായത്തെ നിസ്സംശയം വീറ്റോ ചെയ്തു. ഏതായലും ഇത്രയൊക്കെയായി, എന്തെങ്കിലും വരട്ടേന്ന് കരുതി ഉള്ള പൈസ മുഴുവനും ഞാൻ നാലാം കളത്തിൽ കറക്കിക്കുത്തി വെച്ചു. ഒന്നുകിൽ പോയത്‌ മുഴുവൻ കിട്ടണം, അല്ലെങ്കിലും കയ്യും മുട്ടി പോകണം. എന്നേപ്പോലേ പണം നഷ്ടപ്പെട്ട കുറച്ച് പേരൊഴിച്ച്, ബാക്കി ഒരു വിധം എല്ലാരും കളം വിട്ടു പോയിരുന്നു, പന്ത്യങ്ങൾ വളരേ കുറവായിരുന്നു, പത്തു മുതൽ അൻപതു രൂപ വരേ മാത്രം.,പ്ലേറ്റിലിരുന്ന്  മണിക്കുട്ടി പട പടാന്ന് ഓടിക്കൊണ്ടിരുന്നു.,.,  ഓടെടാ ഓട്ടം  പതിവിലധികം സമയമെടുത്തു ഉണ്ട ഒന്നടങ്ങിക്കിടക്കാൻ.,.  സകല ടെൻഷനുകൾക്കും രണ്ടുമാസത്തെ ലീവനുവദിച്ച് ഉണ്ട കറങ്ങിത്തിരിഞ്ഞ്‌ നാലാം കളം തന്നെയടിച്ചു


പടച്ചോനേ നീ കാത്തു..., ദാ പോയീ എന്നു കരുതിയത്, ദേ വന്നിരിക്കുന്നു, കയ്യീന്നു പോയ മുതലു മാത്രമല്ല.,  പലിശയും കൂട്ടുപ്പലിശയുമടക്കം രൂഫ മൂവായിരം അടിച്ചിരിക്കുന്നു... ഫീലിംഗ് എക്സൈറ്റഡ്.... എനിക്കൊന്നു തുള്ളിച്ചാടണമെന്നു തോന്നി.., ഞാൻ തുള്ളിച്ചാടി.,., നിന്നനിൽ‌പ്പിൽ ഒന്നു വട്ടം കറങ്ങിത്തിരിയണമെന്നു തോന്നി .., ഞാൻ കറങ്ങിത്തിരിഞ്ഞു പ്രേമപരവശനായ കാമുകൻ കാമുകിയുടെ മുന്നിൽ നിൽക്കുമ്പോലേ മുട്ടുകുത്തിനിന്ന് പൈസക്കായി കളിമൊതലാളിക്കു നേരെ വളരെ റൊമാന്റിക്കായി കൈ നീട്ടി...... പക്ഷേ..,, ആ ഒരു നിമിഷം, ആ ഒരു നിമിഷത്തിൽ തന്നെ എല്ലാം മാറിമറിഞ്ഞു.... ആര്യാടൻ ചതിച്ചതാണെന്നാണു ആദ്യം കരുതിയത് .,. പെട്ടെന്ന് പവർക്കട്ടായതു പോലെ.,,., ചുറ്റും കൂരാ കൂരിരുട്ട്.,., പെട്രോമാക്സുകൾ എല്ലാം സ്വിച്ചിട്ടപ്പോലേ ഓഫ്ഫായിരിക്കുന്നു.... കണ്ണിൽ ഒരു കിലോ ഇരുട്ട് ഒന്നിച്ച് വിരുന്നു വന്നപോലേ,

പോലീസ് ... ,  


അതാണു കാര്യം, പോലീസുകാർ കളി നടക്കുന്ന സ്ഥലം എങ്ങിനേയോ കണ്ടെത്തിയിരിക്കുന്നു, അവർ തൊട്ടടുത്തെത്തിയിരിക്കുന്നു. വിവരം അറിയിക്കുന്ന ഏജന്റുമാരെ ആദ്യമേ പോലീസുകാർ പൊക്കിയിരുന്നു,അതുകൊണ്ട് വളരേ വൈകിയാണു പോലീസ് വരുന്ന വിവരം എല്ലാവരും അറിഞ്ഞത്.

 കളിക്കാർ തന്റെ മുന്നിൽ വിരിച്ച തുണി ഓട്ടോമാറ്റിക് ആയി ഒരു ബാഗ് ആക്കി പണവും ഡൈസും അതിനുള്ളിലേക്ക് ഒതുക്കിയതും ഒരുമിച്ചായിരുന്നു. ഉള്ള ഇരുട്ട് കൂടാ‍തെ എന്റെ കണ്ണിൽ ഡെബിൾ ഇരുട്ട് കയറി. പടച്ചോനേ എന്റെ പൈസ?.., ചേട്ടാ എന്റെ പൈസ തന്നിട്ടു പോ..,.എനിക്കാണ് അടിച്ചത്.., ഞാനയാളുടെ കൈ പിടിച്ചുവെച്ചു..,

കയ്യീന്ന് വിടെടാ പട്ടീടെ മോനേ..., പോലീസുകാർ മുതുക് പൊളിക്കും മുൻപ് ഓടി രക്ഷപ്പെടാൻ നോക്കല്ലണ്ട് , പൈസക്ക് എക്കന്നോ?..,

എന്നിട്ടും ഞാൻ അയാളെ കയ്യീന്ന് പിടി വിട്ടില്ല., എന്റെ മൊതലെങ്കിലും തന്നിട്ട് പോ.., പ്ലീസ് ചേട്ടാ.. ഇത്തവണ കാല് പിടിക്കുമ്പോലേയാണ് ഞാൻ പറഞ്ഞത്. കൂടെയുണ്ടായിരുന്നു അസിസ്റ്റന്റുമാർ എന്നെ പിടിച്ചുത്തള്ളി നിലത്തോട്ടിട്ടു, എന്നിട്ട് ഇരുട്ടിലേക്ക് അവരെല്ലാവരും ളിയിട്ട.,ആ മണ്ണിൽ കിടന്ന്  സെന്റി മ്യൂസിക് അകമ്പടിയോടു കൂടി കണ്ണുതുടക്കുന്ന ഒരു സീൻ കൂടി ഉൾപ്പെടുത്തണമെന്നുണ്ടായിരുന്നു, പക്ഷേ പോലീസുകാർ ഓടിയടുക്കുന്ന ശബ്ദംമൂലം ആ സീൻ തൽക്കാലത്തേക്ക് കട്ട് ചെയ്തു., എന്നിട്ട് ക്ലൈമാക്സിനു മുൻപുള്ള ഓടുന്ന സീൻ സ്റ്റാർട്ട് ചെയ്തു.


 എസ്കേപ് ..


പൈസ പോട്ടേന്ന് വയ്ക്കാം, പക്ഷേ മാനം? അതില്ലെന്നു വെക്കാം, എന്നാൽ പോലീസ് പിടിച്ച് പെറ്റിക്കേസടിച്ചാൽ...., ഗൾഫൻ എന്ന അഹങ്കാരം അതോടെ തീർന്നു കിട്ടും.

ടെമ്പിൾ റണ്ണിൽ വിഗ്രഹവും മോഷ്ടിച്ച് കൊണ്ട് പയ്യൻസ് ഓടുന്ന പോലേ ഞാൻ ഓട്ടം തുടങ്ങി.,  നല്ല അഡിക്റ്റീവ് ഗയിമാണ്, വേഗം ഡൗൺലോഡ് ചെയ്തോ) എന്നാൽ കയ്യിൽ നേരത്തേ തന്നെ ചത്തു പോയ സ്മാർട്ട് ഫോണാണെന്നു മാത്രം.


തൊണ്ണൂറു കഴിയുകയും ചെയ്തു, നൂറ് ആയിട്ടുമില്ല, എന്ന സ്ഥിതിയിലുള്ള എന്റെ തടിച്ചുരുണ്ട ശരീരം,  ഗെയിിൽ  ഓടന്ന വേഗത്തിൽ ഓടാൻ എനിക്കൊരു തടസ്സമായി., പക്ഷേ ഓടാതെ നിവൃത്തിയില്ലല്ലോ, റൺ ബേബീ റൺ... വന്ന വഴികളൊന്നും ഓർമ്മിൽ വരുന്നില്ല, എല്ലാം മറന്നു പോയിരിക്കുന്നു., ചുറ്റും ഇരുട്ടായതിനാൽ വഴികളൊന്നും ശരിക്ക് കാണുന്നുമില്ല.,പിന്നെ ഏക ആശ്വാസം ഒരു പത്തിരുപതടി പിന്നിലുള്ള പോലീസുകാർ ടോർച്ചടിക്കുന്നതിന്റെ വെളിച്ചമാണു,  തിരിഞ്ഞു നോക്കാതെ തന്നെ ഞാൻ മരണ ഓട്ടം തന്നെ ഓട്ടം., പണ്ടത്തെകാലം പോയി, പോലീസുകാരും നന്നായിപ്പോയി, എന്ന് മഹാകവി കലാഭവൻ മണി പറഞ്ഞതെത്ര ശരിയാ.., പോലീസുകാർ ആൾസോ ന്യൂ ജനറേഷൻ ആയിരിക്കുന്നു, എല്ലാം ചെറുപ്പക്കാര് പിള്ളേരാണ്, ഒരു പെറ്റിക്കേസടിച്ചാൽ ഇത്ര ശതമാനം കമ്മീഷൻ കിട്ടുമെന്നു തോന്നുന്നു., എന്തൊരുഷാറാണ് ഇവർക്ക് നിരപരാധികളെ ഇങ്ങനെയിട്ട് ഓടിക്കാൻ.,. വൃത്തികെട്ടവന്മാർ.


എന്റെ പിന്നിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗം പേരും എന്നെ മറികടന്ന്  എന്നോട് ഓരോ സലാമും പറഞ്ഞ് മുന്നോട്ട് കേറിപ്പോയി കൊണ്ടിരുന്നു., BE NICE TO FAT PEOPLE, one day they might save your life, എന്ന് പണ്ട് ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു, ഞാനും പോലീസുകാരും തമ്മിലുള്ള ദൂരം വളരേ കുറഞ്ഞു വന്നപ്പോള്‍ മാത്രമാണ് അതിന്റെ അർത്ഥം
എനിക്ക്  ശരിക്കും മനസ്സിലായത്.

 ഓടിയോടി നാലഞ്ചു കിലോയോളം കുറഞ്ഞു, വയ്യ ഇനി ഏതായാലും പിടി കൊടുക്കുക തന്നെ, എന്നു കരുതി ഒരു വളവു തിരിഞ്ഞപ്പോൾ വലതു വശത്തായി ഒരു വീടു കണ്ടു, ജനലിലൂടെ പുറത്തേക്ക് ചെറിയൊരു വെളിച്ചവും കാണുന്നുണ്ട്.., ഉടനെ എന്റെ തലയിൽ സിഗ്നൽ പച്ച കത്തി ..,  അതേ അങ്ങോട്ടേക്ക് പോവുമ്പോൾ ഷാജി കാട്ടിത്തന്ന നമ്മുടെ സിൽക്കിന്റെ വീട്.. അവിടക്ക് പോയാലോ, ഒരു നിമിഷം ഞാനൊന്നാലോചിച്ചു, പോലീസുകാർ വളവു തിരിഞ്ഞെത്തിയിട്ടില്ല,., എന്നെ കണ്ടില്ലെങ്കിൽ അവർ നേരെ ഓടിപ്പൊയ്ക്കോളും,,., അഥവാ കണ്ടാൽ ., .. ടക ടകാ..,.... നാളത്തെ പത്രത്തിൽ നാലു കോളം വാർത്തയും., മുഖം പൊത്തി നിൽക്കുന്ന ഒരു ഫോട്ടോയും,., 'അനാശ്യാസം പ്രവാസി അറസ്റ്റിൽ, ഉന്നതരുണ്ടെന്ന് പെൺകുട്ടിയുടേ മൊഴി", യേസ് ഓർ നോ?...  പോലീസുകാർ കാണും മുൻപേ അവിടെയെത്തിയാൽ രക്ഷപ്പെട്ടു, അങ്ങിനെയെങ്കിലും ഇന്നത്തെ ടാസ്ക് ഫിനിഷ് ചെയ്യാം,.. എന്തും വരട്ടേ എന്നു കരുതി ഞാൻ ആ വെളിച്ചം കാണുന്നിടത്തേക്ക് ഒരു മരണപ്പാച്ചിലായിരുന്നു.

മുള കൊണ്ടുണ്ടാക്കിയ നാച്വുറൽ ഗെയിറ്റ്‌  മനോജ് കെ ജയൻ സ്റ്റൈലിൽ ചാടിക്കടന്നു., ഉമ്മറത്തെത്തി..,  ഭാഗ്യം പോലീസുകാർ ഇടവഴിയിലൂടെ ഓടിപ്പോകുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു.,. യ്യെസ്സ്..,. രണ്ട് കയ്യും "യോ...യോ" സ്റ്റൈലിൽ ആക്കിക്കൊണ്ട് ഞാനെന്റെ ഗയിം കമ്പ്ലീറ്റ് ചെയ്തു.., നായ കിതക്കുമ്പോലെ കിതക്കുന്നുണ്ടായിരുന്നു ഞാൻ., കാലും കയ്യും വല്ലാതെ വേദനിക്കുകയും ചെയ്യന്നു., എവിടെല്ലാമോ മുറിഞ്ഞിട്ടുമുണ്ട്., വല്ലാത്ത നീറ്റലും.,


അതിനിടക്ക് വീട്ടിന്നകത്ത് നിന്നും ചില കര കര ശബ്ദങ്ങൾ കേട്ടാണു
നിൽക്കുന്ന സ്ഥലം ഏതാണെന്ന് ഓർമ്മ വന്നത് ., ഇതു വരേ ജീവനും കൊണ്ട് ഓടിയതും മാനം രക്ഷപ്പെട്ടതും ഒക്കെ വിട്ട് ഞാൻ തനി മലയാളിയായി., റിയൽ മല്ലൂസായി.. സിൽക്കിനെ പണ്ടെങ്ങോ കണ്ടതാണ്, ഇപ്പം കണ്ടാൽ തിരിച്ചറിയുമോ എന്നറിയാൻ ഞാൻ ചെറ്റയുടെ വിടവിലൂടെ കഷ്ടപ്പെട്ട് അകത്തേക്ക് നോക്കാൻ ഒന്നു കുനിഞ്ഞ സമയത്ത്, ക്കേ.... ന്ന് ഒരു കരച്ചിലായിരുന്നു., ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ദേ കിടക്കുന്നു ഒരു തൊട്ടിൽ.,. അതിൽ നിന്നും ഓട്ടുകമ്പനിയിലെ സൈറൺ മുഴങ്ങുന്ന പോലെ വായ തുറന്ന് വെച്ചിരിക്കുന്നു ഒരു കുട്ടിപ്പട്ടാളം.. 

പടച്ചോനേ.,.  കടിച്ചതിനേക്കാൾ വലുതാണോ തൊട്ടിലിലുള്ളത്,., ഇനി ഇതും കേട്ട് സിൽക്കെങ്ങാനും പുറത്തേക്കു വന്നാൽ, എല്ലാം അൽക്കുൽത്തായത് തന്നെ..,., ഇനിയും ആലോചിച്ച് നിന്നിട്ട് കാര്യമില്ലെന്ന് തോന്നിയ ഞാൻ മൂലക്ക് കൂട്ടിയിട്ട ചാക്കുകെട്ടിലേക്ക് കുളത്തിലേക്ക് മുങ്ങാംകുഴിയിടുമ്പോലേ കൂപ്പു കുത്തി., 



അള്ളോന്ന് ഒരു നിലവിളിയും  അരിമുറുക്ക്‌ പൊട്ടിച്ചപ്പോലേ ഒരു ശബ്ദവും....,ഹേ!!!, ഇവിടെയെന്താണ് സംഭവിച്ചത്? ജംബ് ചെയ്തത് ചാക്കും കെട്ടിലേക്കാണെങ്കിലും ലാന്റ് ചെയ്തത് ളർന്ന് സൈഡായിക്കിടക്കുന്ന ഡ്രൈവിംഗ് സ്കൂൾ സൂറാബീയുടേ നിടും പുറത്തേക്കാണു, വീട്ടിനകത്ത് നിന്നും എലി തട്ടിൻപുറത്ത് ഓടുന്നപോലുള്ള ഒച്ചയും ബഹളവും അതിനോടനുബന്ധിച്ച് പിന്നിലെ വാതിൽ പടക്കോം എന്നു തുറന്നു ആരോ വാണം വിട്ടതു പോലെ പുറത്തേക്കോടിയതും, ആ കിടത്തത്തിൽത്ന്ന എനിക്ക് വിഷ്വലൈസ് ചെയ്യാൻ കഴിഞ്ഞു


പെട്ടെന്ന് ആരോ വാതിൽ തുറന്ന്  ഉമ്മറത്തെ ലൈറ്റിട്ടു, 

ദേ ന്ന നിൽക്കുന്നു നമ്മുടെ സിൽക്ക്,  അവളുടെ രാവുകളിലെ സീമയോ, രതിനിർവ്വേദത്തിലെ ജയഭാരതിയോ, അോ റമേക്കിലെ ശ്വേതാ മേനോനോ? ഹൗ.... പാതി തുറന്ന ബ്ലൗസുമിട്ട്‌,  മുടി ചുറ്റിക്കെട്ടികൊണ്ട് സിൽക്കിന്റെ ആ വരവു കണ്ടാൽ തന്നെ.., എന്റെ കൊച്ചുമുതലാളീ...,.പിന്നെ ചുറ്റുമുള്ളതൊന്നും ഓര്‍മ്മയുണ്ടാവില്ല, ,,. പക്ഷേ സിൽക്കിനു തന്റെ ബാല്യകാല സുഹൃത്തിനെ പെട്ടെന്നു മനസ്സിലായി,  
അവളുടെ മുഖത്ത് വല്ലാതൊരു അന്ധാളിപ്പ്, വായതുറന്ന് മുഖത്ത് കയ്യും കൊടുത്ത് നിന്നുപോയി, ഇതു കണ്ട് തൊട്ടിലിൽ കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞിന്റെ മുഖത്തും അന്താളിപ്പ് (ദെന്താപ്പത്?)

ഊര തടവി നിൽക്കുന്ന തള്ളയേയും,കിതച്ച്‌ വിയർത്ത്‌ നിൽക്കുന്ന എന്നേയും
അവൾ മാറിമാറി നോക്കി, എന്നിട്ടൊരു പഞ്ച് ഡയലോഗും.,... 

“ന്നാലും ന്റെ കൂടപ്പഠിച്ചോനേ..,  ങ്ങക്ക്‌ കുറച്ചൂടൊന്നു സബൂറാക്കി കൂടായിനോ?”


ശുഭം ?

(നിങ്ളുടെ ഒരു കന്റ്, അ ളെ രിത്രായക്കാം.)